ഭാര്യയോ ഭര്‍ത്താവോ അറിയാതെ രഹസ്യ ബന്ധം കാത്തുസൂക്ഷിക്കുന്നവരെ സഹായിക്കുന്നു എന്ന മുഖവുരയോടെ ‘സ്‌വിച്ച്’ എന്നപേരിലാണ് പുതിയ ആപ്‌സ് ലൗഞ്ച് ചെയ്തു..
സ്‌വിച്ച് ഇന്‍സ്‌റ്റാള്‍ ചെയ്‌ത മൊബൈലില്‍ ഒന്നു മുതല്‍ അഞ്ച് മൊബൈല്‍ നമ്പരുകളുടെ അധിക സേവനം സാധ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അധികമായുള്ള ഒരു രഹസ്യ മൊബൈലിന്റെ ഉപയോഗത്തിന് പകരം നിങ്ങളുടെ രഹസ്യ നമ്പര്‍ ഔദ്യോഗിക മൊബൈലില്‍തന്നെ മറ്റാരും അറിയാതെ ഉപയോഗിക്കാന്‍ സാധിക്കും. രഹസ്യ നമ്പരിലേക്ക് കോള്‍, മെസേജ് എന്നിവ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും സ്‌വിച്ചില്‍ ഫീച്ചറുകളുണ്ട്.
ഒന്നില്‍ കൂടുതല്‍ മൊബൈല്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആപ്‌സ് നിര്‍മ്മിച്ചതെന്ന് കമ്പനിയുടെ സി.ഇ.ഒ ആയ ക്രിസ് മൈക്കള്‍ പറയുന്നു. എന്നാല്‍ രഹസ്യ ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവരെയും ആപ്‌സ് നല്ലരീതിയില്‍ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞതായും ഇത്തരം ബന്ധങ്ങള്‍ തുടങ്ങുന്നതിനുള്ള ഉപാധിയല്ല തങ്ങളുടെ ആപ്‌സെന്നും അദ്ദേഹം പറയുന്നു.സ്വന്തം പ്രവര്‍ത്തി മേഖലയെ വ്യക്‌തി ജീവിതത്തില്‍നിന്നും അല്‍പ്പം മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആപ്‌സ് ഉപകാരപ്രദമാണ്. ജോലിയുമായി ബന്ധപ്പെട്ട ആശയ വിനിമയങ്ങള്‍ക്കും സ്വകാര്യ ജീവിതത്തിലെ ആശയ വിനിമയങ്ങള്‍ക്കും ഒരു മൊബൈല്‍ തന്നെ ഉപയോഗിക്കാന്‍ ആപ്‌സ് നിങ്ങളെ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.