ന്യൂഡല്‍ഹി:മരിച്ചെന്നു പറഞ്ഞു നേഴ്സുമാര്‍ കൈമാറിയ കുട്ടി ജീവിച്ചു ,ഒടുവില്‍ മരിച്ചു. ആദ്യം മരിച്ചെന്നു വിധിയെഴുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത നവജാതശിശുവാണ് ഒടുവില്‍ വിധിയുടെ മുന്നില്‍ കീഴടങ്ങിയത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രസവിച്ച ബദര്‍പുര്‍ സ്വദേശിനിയുടെ 22 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പ്രസവിച്ചയുടന്‍ മരിച്ചെന്നു പറഞ്ഞ് നഴ്സുമാര്‍ കൈമാറിയ നവജാതശിശു പിന്നീട് കണ്ണുതുറന്ന സംഭവം കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ജനിച്ച കുഞ്ഞ് ശ്വാസമെടുക്കുന്നില്ലെന്ന് കണ്ട നഴ്സുമാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസമിടിപ്പില്ലാതിരുന്ന കുഞ്ഞ് മരിച്ചെന്നു പറഞ്ഞ് തുണിയില്‍ പൊതിഞ്ഞ് സീല്‍വെച്ച് സംസ്കരിക്കുന്നതിനായി പിതാവിന് കൈമാറി.മാതാവിന് പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ അവരെ ആശുപത്രിയിലാക്കി ബന്ധുക്കള്‍ കുഞ്ഞിനെ സംസ്കരിക്കാന്‍ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ കുഞ്ഞിനെ കാണണമെന്ന് ബന്ധുക്കളായ ചില സ്ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊതി തുറന്നുനോക്കിയപ്പോഴാണ് കുഞ്ഞ് കാലുകള്‍ ഇളക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ അപ്പോളോ ആശുപത്രിയിലെത്തിച്ചു.
നവജാതശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അവിടെയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുഞ്ഞിനെ മാതാവിെന്‍റ അരികിലേക്ക് കൊണ്ടുപോയി. ഇൗ കുഞ്ഞാണ് പിന്നീട് മരിച്ചത്. കുഞ്ഞിന് 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങള്‍ പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.