ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സ്ത്രീ വ്യാജ സിദ്ധനില്‍ നിന്ന് ദിവ്യഗര്‍ഭം ധരിച്ചു:ചോരക്കുഞ്ഞിനെ സിദ്ധന്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

കണ്ണൂർ :ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സ്ത്രീ വ്യാജ സിദ്ധനില്‍ നിന്ന് ദിവ്യഗര്‍ഭം ധരിച്ചു.പ്രസവിച്ച പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിലെ മാലിന്യ കൂമ്പാരത്തില്‍ തള്ളിക്കളഞ്ഞു . സിദ്ധനില്‍നിന്നു സ്വീകരിച്ച ദിവ്യഗര്‍ഭത്തിലെ കുട്ടിയെ വേണ്ടെന്നു യുവതിയുടെ ഭര്‍ത്താവ്‌ നിലപാട്‌ കടുപ്പിച്ചതോടെയാണു കരളലിയിക്കുന്ന ക്രൂരത അരങ്ങേറിയത്‌. അനാഥാലയത്തില്‍ ഏല്‍പിക്കാമെന്നു പറഞ്ഞു യുവതിയില്‍ നിന്നു ഏറ്റുവാങ്ങിയ ചോരക്കുഞ്ഞിനെയാണു സിദ്ധന്‍ കുറ്റിക്കാട്ടില്‍ മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞത്‌. കണ്ണൂര്‍ അഴീക്കോട്‌ ലൈറ്റ്‌ ഹൗസിനു സമീപമായിരുന്നു സംഭവം. നാട്ടുകാര്‍ കണ്ടെത്തിയ കുഞ്ഞ്‌ പിന്നീടു ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ കക്കാട്‌ പുറത്തീല്‍ പള്ളിക്കു സമീപത്തെ കുന്നത്ത്‌ കുരുണ്ടകത്ത്‌ ലത്തീഫ്‌ എന്ന വ്യാജസിദ്ധന്‍ അറസ്‌റ്റിലായി.

വിശ്വസ തട്ടിപ്പുകളിലൂടെ വന്‍തോതില്‍ സമ്പത്ത്‌ നേടിയ ആളായിരുന്നു ലത്തീഫ്‌. നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ മദ്രസാ പഠനം പോലും നടത്തിയിട്ടില്ലെന്നതാണു സത്യം. സിദ്ധനാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ കണ്ണൂര്‍- കാസര്‍ഗോഡ്‌ ജില്ലകളില്‍ നിരവധി പേരെ ഇയാള്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ തട്ടിപ്പിന്‌ ഇരയാക്കിയിട്ടുണ്ട്‌. നിരവധി സ്‌ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും അതിന്റെ പേരില്‍ സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്‌തിരുന്നു. ഇടനിലക്കാരും ഏജന്റുമാരുമാണ്‌ ഇയാള്‍ക്കായി വിവിധ സ്‌ഥലങ്ങളില്‍ ഇരകളെ കണ്ടെത്തിയിരുന്നത്‌.കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ അന്വേഷിച്ച പോലീസ്‌ ഒടുവില്‍ കണ്ണൂരിലെ ഒരു ബിയര്‍പാര്‍ലറില്‍ നിന്നാണ്‌ ലത്തീഫിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ആശുപത്രി അധികൃതരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതോടെയാണ്‌ അന്വേഷണം സിദ്ധനിലേക്ക്‌ തിരിഞ്ഞത്‌. പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതി ഒ.പി.യില്‍ കാണിക്കാതെ നേരെ ലേബര്‍ റൂമിലെത്തുകയായിരുന്നു. പെരുമാറ്റത്തിലെ ദുരൂഹതയാണ്‌ അന്വേഷണത്തില്‍ സഹായകരമായത്‌.MURDER CRIME -

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്തീല്‍ തങ്ങള്‍ എന്നു വിളിപ്പേരുള്ള വ്യാജസിദ്ധന്‍ ലത്തീഫ്‌ മന്ത്ര സിദ്ധിയുള്ള രോഗ ചികിത്സകനെന്നു പ്രചരിപ്പിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. രോഗികളോട്‌ വെള്ളവും മോതിരവും മന്ത്രിച്ച്‌ നല്‍കുന്നതിന്‌ തുടര്‍ച്ചയായി 16 ദിവസം സിദ്ധന്‍ ക്യാമ്പ്‌ ചെയ്ുന്ന സയ്‌ഥലത്ത്‌ എത്താന്‍ നിര്‍ദേശം നല്‍കും. അറബി ചൊല്ലി മോതിരക്കല്ല്‌ നല്‍കലാണു സിദ്ധന്റെ പ്രധാനപരിപാടി. സ്‌ത്രീകളായ രോഗികള്‍ക്കായി പ്രത്യേക അറയിലായിരുന്നു ചികിത്സ. പീഡനത്തെ തുടര്‍ന്ന്‌ ഗര്‍ഭിണികളാകുന്നവരെ ദൈവാനുഗ്രഹം ഉണ്ടായെന്നും ദിവ്യഗര്‍ഭം കുടുംബത്തില്‍ ഐശ്വര്യമെത്തിക്കുമെന്നും വിശ്വസിപ്പിക്കുയായിരുന്നു പതിവ്‌. ഇരയാക്കപ്പെട്ടവര്‍ പിന്നീട്‌ സിദ്ധന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു. പുരുഷന്മാര്‍ നാട്ടിലില്ലാത്തവും പ്രായമുള്ളവരുള്ളതുമായ കുടുംബത്തിലെ സ്‌ത്രീകളാണ്‌ ഇയാളുടെ ഇരകള്‍. വളപട്ടണം സ്വദേശിയായ യുവതി ഗര്‍ഭിണിയാപ്പോള്‍ സിദ്ധന്റെ തന്ത്രങ്ങള്‍ പാളി. ഒടുവില്‍ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളുടെ അടിസ്‌ഥാനാത്തില്‍ സിദ്ധന്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാവുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണു യുവതി കുഞ്ഞിനു ജന്മം നല്‍കിയത്‌. പ്രസവശേഷം കുടുംബത്തില്‍ പ്രശ്‌നം മൂര്‍ഛിച്ചപ്പോള്‍ യുവതി സിദ്ധന്റെ സഹായം തേടുകയായിരുന്നു. SIDDHAN KANNURപ്രവാസിയായ ഭര്‍ത്താവ്‌ ലീവിലെത്തിയപ്പോഴാണ്‌ ഗര്‍ഭവിവരം അറിയുന്നത്‌. ഗര്‍ഭത്തിന്‌ ഉത്തരവാദി ആരാണെന്നു ചോദിച്ചപ്പോള്‍ സിദ്ധനാണെന്നായിരുന്നു യുവതിയുടെ മറുപടി. ശ്വാസം മുട്ടലിന്‌ യുവതിയെ ചികിത്സിക്കാനായും മന്ത്രവാദത്തിനായും വീട്ടിലെ നത്യസന്ദര്‍ശകനായിരുന്നു ലത്തീഫ്‌ സിദ്ധന്‍.

പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതിയെ ദിവ്യഗര്‍ഭമെന്നായിരുന്നു വിശ്വസിപ്പിക്കുന്നതില്‍ സിദ്ധന്‌ വലിയ ബുദ്ധിമുട്ടുണ്ടായില്ല. യുവതിയെ ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തപ്പോള്‍ സിദ്ധന്‍ ഹോണ്ട സിറ്റി കാറില്‍ സഹായിക്കൊപ്പം എത്തി യുവതിയേയും ഭര്‍ത്താവിനേയും കുഞ്ഞിനേയും കാറില്‍ കയറ്റി കൊണ്ടുപോയി. വഴിയില്‍ മാതാപിതാക്കളെ ഇറക്കിവിട്ടു കുഞ്ഞുമായി പോയി. തുടര്‍ന്നാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ചത്‌. വ്യാജ സിദ്ധന്‍ ചികിത്സയും മന്ത്രങ്ങളുമായി വര്‍ഷങ്ങളോളം നിഗൂഢജീവിതമാണ്‌ നയിച്ചിരുന്നതെന്നു പോലീസ്‌ അന്വേഷണത്തില്‍ വ്യക്‌തമായി. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ ദര്‍ഗയ്‌ക്കു സമീപമായിരുന്നു ഇയാളുടെ കേന്ദ്രം. ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ്‌ മോതിരക്കല്ല്‌ വില്‍പനയായിരുന്നു ഇയാളുടെ ജോലി. തുച്‌ഛമായ വരുമാനമാണുണ്ടായിരുന്നത്‌. പ്രകൃതി ചികിത്സയും മന്ത്രവാദവുമായി പിന്നീട്‌ കളം മാറ്റിച്ചവിട്ടി. തുടക്കത്തില്‍ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. എന്നാല്‍ ദിവസം കഴിയുന്തോറും അമാനുഷിക സിദ്ധയുള്ള ദിവ്യനായി ഇയാള്‍ അറിയപ്പെട്ടു. ശീതീകരിച്ച ഇരുനില വീട്‌, ആഢംബര കാറുകള്‍, സഹായികള്‍ തുടങ്ങി ലക്ഷണമൊത്ത ആള്‍ദൈവമായി ലത്തീഫ്‌ മാറി.

ഏതു രോഗത്തിനും തന്റെ കൈവശം ഒറ്റമൂലിയുണ്ടെന്നും അസുഖം വേഗത്തില്‍ ഭേദമാക്കുമെന്നുമായിരുന്നു അവകാശവാദം. അസ്‌മാസ്‌ എന്നാണ്‌ തന്റെ ചികിത്സാരീതിക്ക്‌ ലത്തീഫ്‌ പേരിട്ടത്‌. വെളിച്ചെണ്ണ, പഞ്ചസാര, ചില പച്ചമരുന്നുകള്‍ എന്നിവയായിരുന്നു മരുന്നിന്റെ ചേരുവകള്‍. ഉഴിയല്‍, പ്രത്യേക രീതിയില്‍ തലോടല്‍ എന്നിവയ്‌ക്കും ചികിത്സാരീതിയില്‍ പ്രത്യേക സ്‌ഥാനമുണ്ടായിരുന്നു. സ്വര്‍ണം ഇരട്ടിപ്പുവിദ്യ അറിയാമെന്നു പറഞ്ഞ്‌ സ്‌ത്രീകളില്‍നിന്ന്‌ സ്വര്‍ണം തട്ടുന്ന പരിപാടിയും ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ്‌ പറയുന്നു. 30 ദിവസത്തിനുള്ളില്‍ സ്വര്‍ണം ഇരട്ടിപ്പിച്ചുതരാമെന്നു പറഞ്ഞായിരുന്നു ആഭരണങ്ങള്‍ വാങ്ങിയിരുന്നത്‌. പിന്നീടിതു തിരിച്ചു കൊടുത്തിരുന്നില്ല. സ്വര്‍ണം നഷ്‌ടപ്പെട്ടവര്‍ മാനക്കേട്‌ ഓര്‍ത്ത്‌ പുറത്തുപറയാറില്ലായിരുന്നു. അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെന്നും തന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ കുടുംബം നശിപ്പിക്കുമെന്നുമുള്ള ഭീഷണികളും ഇയാള്‍ സ്‌ത്രീകളോട്‌ പ്രയോഗിച്ചിരുന്നത്രെ. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ ചില രാഷ്‌ട്രീയ നേതാക്കളും വ്യവസായികളും ശത്രുദോഷ പരിഹാരത്തിനായും ലത്തീഫിനെ സമീപിച്ചിരുന്നു. മദ്യസത്‌ക്കാരങ്ങളിലൂടെയായിരുന്നു സിദ്ധന്‍ ഉദ്യോഗസ്‌ഥ- രാഷ്‌ട്രീയ ബന്ധം ഉറപ്പിച്ചിരുന്നത്‌. തട്ടിപ്പിന്‌ മറയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായ പ്രവര്‍ത്തനങ്ങളും ഇയാള്‍ ചെയ്‌തിരുന്നു.

Top