ഒരു പൈസ ഇന്‍റെര്‍നെറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ പുതിയ താരിഫ് പ്ലാനുമായി എത്തിയിരിക്കുന്നു. ജിയോയുടെ വരവോടെയാണ് പല കമ്പനികളും ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നത്.

എന്നാല്‍ അതു കൂടാതെ ചില പ്രത്യേക ഓഫറുകളും ഉത്സവ സീസണുകളില്‍ ബിഎസ്എന്‍എല്ലും മറ്റു കമ്പനികളും നല്‍കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

44 രൂപയ്ക്കുളള പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ആദ്യത്തെ മാസം തന്ന അനേകം ഫ്രീബീസ് ഉണ്ടായിരുന്നു 44 രൂപയുടെ റീച്ചാര്‍ജ്ജില്‍.

44 രൂപയുടെ ഓഫറില്‍ 500എംബി ഡാറ്റ. ഇതില്‍ 20 രൂപ ടോക്‌ടൈമും ലഭിക്കുന്നു. അതില്‍ ബിഎസ്എന്‍എല്‍ നമ്പറിലേക്ക് വിളിക്കാന്‍ 5 പൈസ് ഒരു മിനിറ്റിനും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കാന്‍ 10 പൈസയുമാണ് ഒരു മിനിറ്റില്‍.

ഒരു മാസം കഴിഞ്ഞാല്‍ ഓരോ കോളിനും ഒരു പൈസയാണ് ഒരു സെക്കന്‍ഡില്‍ ഈടാക്കുന്നത്. ഇത് എല്ലാ സ്ഥലങ്ങളിലും എല്ലാ നെറ്റ്‌വര്‍ക്കിലേക്കും ഒരു പോലെയാണ്.

ഒരു എംപിക്ക് 10 പൈസയാണ് ഡാറ്റയ്ക്ക് ഈടാക്കുന്നത്, അതായത് ഒരു ജിബിക്ക് 100 രൂപ എന്ന നിരക്കില്‍.

ഓണം പ്ലാന്‍ ഓഫറില്‍ എസ്എംഎസ് നിരക്ക് ഇങ്ങനെയാണ്. ലോക്കല്‍ എസ്എംഎസിന് 25 പൈസയും എസ്റ്റിഡി എസ്എംഎസിന് 38 പൈസയുമാണ്. 110 രൂപ, 200 രൂപ, 500 രൂപ, 1000 രൂപ എന്നിവയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്ടൈമും ലഭിക്കുന്നതാണ്.

Top