സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വിവിധ ബാങ്ക് ഇടപാടുകൾ മുതൽ ലൈസന്‍സ് എടുക്കുന്ന രീതിയില്‍ വരെ ഇന്ന് മുതൽ പുതിയ മാറ്റങ്ങള്‍.
ഇന്ന് നിലവില്‍ വരുന്ന പ്രധാനമാറ്റങ്ങള്‍ ചുവടെ.
1. ആ.ടി.ഒ ഓഫിസില്‍ പോകാതെ ഓണ്‍ലൈനായി ലേണേഴ്സ് ലൈസന്‍സ് ലഭിക്കും. അംഗീകൃത ഡ്രൈവിങ് സ്കൂളില്‍ നിന്ന് ലൈസന്‍സ് നേടാന്‍ അവസരം.
2. പാചക വാതക സിലിണ്ടര്‍ വില പരിഷ്കരിക്കും
3. ആദായ നികുതി ററിട്ടേണ് സമര്‍പ്പിക്കാത്തവര്‍ക്ക് ഉയര്‍ന്ന ടി.ഡി.എസ്
5. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐ.എഫ്.സി കോഡില്‍ മാറ്റം.സിന്‍ഡിക്കേറ്റ് ബാങ്ക് യൂനിയന്‍ ബാങ്കുമായി ലഭിച്ചതിനെ തുടര്‍ന്നാണിത്.
6. എസ്.ബി അക്കൗണ്ടുടമകള്‍ക്ക് വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രം സൗജന്യം. അധികം നല്കുന്ന ചെക്ക്ലീഫിന് 40+ജി.എസ്.ടി. 25 ചെക്ക്ലീഫിന് 75+ജി.എസ്.ടി
7. എ.ടി.എമ്മില്‍ നിന്ന് മാസം നാലു തവണ പണം പിന്‍വലിച്ചാല്‍ അധികം വരുന്ന ഓരോ ഇടപാടിന് 15+ജി.എസ്.ടി