ഡിസംബർ 14, 2015, കൊച്ചി: മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, ‘സ്നേഹവർഷം’ എന്ന ശ്രുതിമാധുര്യം തുളുമ്പുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആൽബം റിലീസ് ചെയ്തു. ഈ ക്രിസ്മസ് വേളയിൽ ദൈവത്തിന്റെ സ്നേഹവർഷം ചൊരിയുമെന്ന പ്രത്യാശയുടെ പ്രതീകമായി അഫ്സൽ യുസുഫ് ഈണം നൽകിയ ആൽബത്തിലെ ഗാനങ്ങളെല്ലാം മനോഹരമായ വരികൾ കൊണ്ടും വ്യതസ്തമായ ഈണങ്ങൾ കൊണ്ടും ശ്രദ്ധേയമാകുന് നു.
Muzik247 നിർമിച്ച ‘സ്നേഹവർഷം’ ആൽബത്തിൽ അനു എലിസബെത്ത്, ഷാജി ഇല്ലത്ത് എന്നിവരുടെ വരികൾക്ക് ശബ്ദം നൽകാൻ വിജയ് യേശുദാസ്, രമ്യാ നമ്പീശൻ, നജിം അർഷാദ്, അഫ്സൽ യുസുഫ്, അരുണ്‍ അലട്ട്, സൗമ്യ രാമകൃഷ്ണൻ, ദയ ബിജിബാൽ എന്നിവരടങ്ങുന്ന പ്രമുഖ ഗായകരാണ് അണിനിരക്കുന്നത്.
സംഗീത സംവിധായകൻ അഫ്സൽ യുസുഫ്, പിന്നണി ഗായകൻ നജിം അർഷാദ്, Muzik247ന്റെ ഹെഡ് ഓഫ് ഒപറേഷൻസ് സൈദ് സമീർ എന്നിവരുടെ സാന്നിധ്യത്തിൽ സിഡി പ്രകാശനം ചെയ്തു കൊണ്ട് സംവിധായകൻ ലാൽ ജോസ് ‘സ്നേഹവർഷം’ ആൽബം ലോഞ്ച് ചെയ്തു.
രമ്യാ നമ്പീശൻ ആലപിച്ച “സീയോണിൻ” എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോയും Muzik247 റിലീസ് ചെയ്തിട്ടുണ്ട്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. മിഴി ചിമ്മിടും
പാടിയത്: വിജയ് യേശുദാസ്
ഗാനരചന: അനു എലിസബെത്ത്
സംഗീതം: അഫ്സൽ യുസുഫ്
2. സീയോണിൻ
പാടിയത്: രമ്യാ നമ്പീശൻ
ഗാനരചന: ഷാജി ഇല്ലത്ത്
സംഗീതം: അഫ്സൽ യുസുഫ്
3. നാഥാ
പാടിയത്: നജിം അർഷാദ്
ഗാനരചന: ഷാജി ഇല്ലത്ത്
സംഗീതം: അഫ്സൽ യുസുഫ്
4. കുഞ്ഞു തെന്നൽ
പാടിയത്: ദയ ബിജിബാൽ
ഗാനരചന: ഷാജി ഇല്ലത്ത്
സംഗീതം: അഫ്സൽ യുസുഫ്
5. കനിവായ്
പാടിയത്: അഫ്സൽ യുസുഫ്
ഗാനരചന: ഷാജി ഇല്ലത്ത്
സംഗീതം: അഫ്സൽ യുസുഫ്
6. ഏകാന്ത
പാടിയത്: അരുണ്‍ അലട്ട്
ഗാനരചന: ഷാജി ഇല്ലത്ത്
സംഗീതം: അഫ്സൽ യുസുഫ്
7. കനിവായ്
പാടിയത്: സൗമ്യ രാമകൃഷ്ണൻ
ഗാനരചന: ഷാജി ഇല്ലത്ത്
സംഗീതം: അഫ്സൽ യുസുഫ്
8. സിയോണിൻ
പാടിയത്: അഫ്സൽ യുസുഫ്
ഗാനരചന: ഷാജി ഇല്ലത്ത്
സംഗീതം: അഫ്സൽ യുസുഫ്
ആൽബത്തിലെ എല്ലാ ഗാനങ്ങളും കേൾക്കാൻ: https:// www.youtube.com/watch?v=aN5Z_ 4UYkhI
“സീയോണിൻ” എന്ന ഗാനം ആലപിച്ച രമ്യാ നമ്പീശൻ തന്റെ റിക്കോർഡിംഗ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് കാണാൻ: https://www.facebook. com/muzik247in/videos/ 544484825733330/
രമ്യാ നമ്പീശൻ ആലപിച്ച “സീയോണി ൻ” എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാൻ: https://www.youtube. com/watch?v=dJPWSf0pmw4
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Muzik247നെ കുറിച്ച്:
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂർ ഡെയ്സ്, ഹൗ ഓൾഡ് ആർ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യൻ, സപ്തമ ശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.