കൊച്ചി:ഗോകുല്‍ സുരേഷ് നായകനായി അഭിനയിക്കുന്ന സിനിമയാണ് ഉള്‍ട്ട. സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അനുശ്രീയും പ്രയാഗ മാര്‍ട്ടിനുമാണ് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഉള്‍ട്ടയിലുള്ളത്.ഒരുപിടി സൂപ്പർഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഉൾട്ടക്കുണ്ട് .
സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ഹ്യൂമറിന് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്ക് ഇഷ്ടം എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള്‍ തന്നെയാണ് ഉള്‍ട്ടയ്ക്കും കഥയൊരുക്കുന്നത്.
രമേഷ് പിഷാരടി, രഞ്ജിനി പണിക്കര്‍, കെപിഎസി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്‌നിഖാന്‍, ആര്യ, മഞ്ജു സുനിച്ചന്‍, കോട്ടയം പ്രദീപ്, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗീസ്, സുബിഷ് സുധി എന്നിരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വത്യസ്തമായ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍ ചിത്രത്തിന്റ രചന നിര്‍വ്വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്.
ഹരിനാരായണന്‍,അജോയ് ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.പ്രകാശ് വേലായുധന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഇമ്പുലാല്‍ കാവീട് കലാസംവിധാനവും,ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.