ന്യൂഡല്‍ഹി: വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന സൂപ്പര്‍ താരങ്ങളിനി രണ്ടിലൊന്നാലോചിട്ടേ പരസ്യങ്ങളില്‍ അഭിനയിക്കൂ….പുതിയ ഉപഭോകൃത നിയമം വരുന്നതോടെ പരസ്യങ്ങളില്‍ മുഖം കാണിച്ച താരരാജക്കാന്‍മാരും അഴിക്കുള്ളിലാകും…..സോപ്പിനും ചിപ്പിനും വരെ സൂപ്പര്‍ സ്റ്റാറുകള്‍ പരസ്യമോഡലായി മാറുന്നു. എന്നാല്‍ പരസ്യത്തില്‍ പറയുന്നത് പോലെ പിന്നീട് സംഭവിച്ചില്ലെങ്കില്‍ ഈ താരങ്ങളും നിയമ നടപടി നേരിടേണ്ടിവരുമെന്നര്‍ത്ഥം. വയനാട് സ്വദേശി ഇന്ദുലേഖ സോപ്പുപയോഗിച്ച് പരസ്യത്തില്‍ പറയുംപ്രകാരം മുഖം വെളുത്തില്ലെന്ന് പരാതിയുമായി കോടിതിയെ സമീപിച്ചിരുന്നു…ഇനി ഇത്തരം പരാതിയുണ്ടായാല്‍ പരസ്യത്തിലഭിനയിച്ച മമ്മൂട്ടിയും അകത്താകും…
അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും 50 ലക്ഷം രൂപ പിഴയുമാണ് പരസ്യങ്ങളിലൂടെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന സെലിബ്രിറ്റികള്‍ക്ക് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഈ ശുപാര്‍ശകള്‍ നടപ്പിലായാല്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരെ പലരെയും ജയിലില്‍പ്പോയി കാണേണ്ടിവരും.
സമിതിയുടെ ശുപാര്‍ശകള്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. മൂന്നുവര്‍ഷം തടവുശിക്ഷയെന്ന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തിരുത്തി അഞ്ചുവര്‍വും അമ്പതുലക്ഷം പിഴയുമാക്കിയത് സമിതിയാണ്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ ഉത്പന്നത്തിന്റെ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും പോലെതന്നെ ശിക്ഷാര്‍ഹരാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
തെലുഗുദേശം പാര്‍ട്ടി എംപി ജെ.സി ദിവാകര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരസ്യവിപണിയെത്തന്നെ പിടിച്ചുകുലുക്കിയേക്കാവുന്ന ഈ ശുപാര്‍ശകള്‍ നല്‍കിയത്. ഇനിമുതല്‍ ഉത്തരം ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ജാഗ്രതയോടെ വേണം എന്ന മുന്നറിയിപ്പുകൂടിയാണ് ഇത് നല്‍കുന്നത്.
ആദ്യവട്ടം കേസ്സില്‍പ്പെടുന്ന സെലിബ്രിറ്റിക്ക് രണ്ടുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശുപാര്‍ശ. പിന്നീടും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ തടവ് അഞ്ചുവര്‍ഷമാകും. പിഴ 50 ലക്ഷവും. ഉത്പന്നത്തിന്റെ വിപണിയിലെ നീക്കത്തിന് അനുസരിച്ച് പിഴ കൂട്ടാനും സമിതി ശുപാര്‍ശ ചെയ്യുന്നു