ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. ജിയോ ഫോണില്‍ വാട്‌സ്ആപ്പ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമീയ കൈ ഒ എസില്‍ വാട്‌സ്ആപ്പ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ജിയോ അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.
ജിയോ ഫോണുകള്‍ക്ക് പ്രത്യകമായുള്ള വാട്‌സ്ആപ്പ് വേര്‍ഷനുകള്‍ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്തു തന്നെയായലും ഫ്രീ ആയി ലഭിക്കുന്ന ഫോണില്‍ വാട്‌സ്ആപ്പ് ഇല്ല എന്ന സങ്കടം ഉപഭോക്താക്കള്‍ക്ക് വേണ്ട. വാട്‌സ്ആപ്പ് ഇല്ലാത്തത് ഫോണിന്റെ ജനപ്രിയതക്ക് മങ്ങലേല്‍പ്പിക്കുമെന്നതു കൊണ്ടാകാം ജിയോ പുതിയ നീക്കത്തിന് തയ്യാറാകുന്നതെന്നാണ് കരുതപ്പെടുന്നത്.
ജിയോ ഫോണിന് 25 ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാന്‍ സാധിക്കുമന്നൊണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞത്.
വാട്സ്ആപ്പിനു പകരം ജിയോ ചാറ്റ് എന്ന സംവിധാനമാണ് പുതിയതായി അവതരിപ്പിച്ച ഫോണിലുള്ളതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകുമെന്നാണ് റിലയന്‍സ് അധികൃതര്‍ പറഞ്ഞിരുന്നത്. ആദ്യത്തെ 500 എംബി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗതയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് 15 മുതല്‍ 153 രൂപക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്തിന്റെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് ജിയോ സൃഷ്ടിച്ചിരിക്കുന്നത്.
ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ 500 രൂപക്ക് ലഭ്യമാകും എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ടെലികോം രംഗത്ത് ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഫോണ്‍ സൗജന്യമാണെന്ന പ്രഖ്യാപനം ജിയോ നടത്തിയത്.