ലിബിയ: 2011ലെ ലിബിയന്‍ ആഭ്യന്തരയുദ്ധകാലത്ത് പ്രക്ഷോഭകരാല്‍ വെടിയേറ്റു മരിച്ച ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫി എന്ന കേണല്‍ ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളില്‍ പകര്‍ത്തിയ വീഡിയോ . പ്രക്ഷോഭകര് പിടികൂടിയ തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇതിനു മുന്‍പും ഗദ്ദാഫിയുടെ മരണസമയത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അന്ത്യനിമിഷങ്ങളില്‍ കൊല്ലരുതെന്ന് അപേക്ഷിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്. പ്രക്ഷോഭകരുടെ മര്‍ദ്ദനത്തില്‍ ചോരയില്‍ കുളിച്ചുകിടപ്പുന്ന ഗദ്ദാഫിയും ആയുധധാരികളായ പ്രക്ഷേഭകരുമാണ് വീഡിയോയിലുളളത്.
ഇത് ഗദ്ദാഫി വെടിയേറ്റു മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളെന്നാണ് കരുതപ്പെടുന്നത്. അയ്മാന്‍ അല്‍മാനി എന്ന പ്രക്ഷോഭകാരിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെട്ട ദൃശ്യങ്ങളാണിവ. അയ്മാന്‍ അല്‍മാനി തന്നെയാണ് ദ്യശ്യങ്ങളും പുറത്തുവിട്ടത്.’ അയാള്‍ ആ മരണം അര്‍ഹിച്ചിരുന്നു’ എന്നാണ് അയ്മാന്‍ പറയുന്നത്. ഇസലാമിന് നിരക്കാത്ത കാര്യങ്ങളാണ് ഗദ്ദാഫി ചെയ്തത്. തടവുകാരോട് മാന്യമായി പെരുമാറണമെന്നും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കരുതെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പലരും ജന്‍മനാട്ടില്‍ നിന്നും നാടുകടത്തപ്പെട്ടു. അതിന്റെയെല്ലാം ഫലം തന്നെയാണ് അയാള്‍ അനുഭവിച്ചത്. അയ്മാന്‍ കൂട്ടിച്ചേര്‍ത്തു.
ലിബിയന്‍ രാജഭരണത്തെ 1969ല്‍ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഗദ്ദാഫി നീണ്ട 42 വര്‍ഷക്കാലമാണ് ലിബിയയെ അടക്കിഭരിച്ചത്. ഒരു കാലത്ത് ദരിദ്രരാജ്യമായിരുന്ന ലിബിയ ഗദ്ദാഫിയുടെ ഭരണകാലത്താണ് അഭിവൃത്തിയിലെത്തിയത്. എന്നാല്‍ ഏകാധിപതിയായ ഗദ്ദാഫിയുടെ ജനദ്രോഹനടപടികളില്‍ ഉടലെടുത്ത ആഭ്യന്തരകലാപം ഗദ്ദാഫി യുഗത്തിന്റെ അവസാനമാകുകയായിരുന്നു.