ഷാര്‍ജ :ഭാര്യയുടെ വിശ്വരൂപം കണ്ട് ഞെട്ടിയ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു. ഷര്‍ജയിലാണു സംഭവം. ഇരുവരും ഒന്നിച്ചു ബീച്ചില്‍ പോയപ്പോഴായിരുന്നു സംഭവം. അല്‍ മസ്മാര്‍ ബീച്ചില്‍ എത്തി നീന്തല്‍ കഴിഞ്ഞു കയറിയപ്പോള്‍ യുവതിയുടെ മുഖം നനഞ്ഞു മെയ്ക്കപ്പ് ഇളകി വൃത്തികേടായി.
ഇതു കണ്ടപ്പോഴാണു യുവാവിനു തന്റെ ഭാര്യയുടെ സൗന്ദര്യം മെയക്ക്പ്പിലാണ് എന്നു മനസിലായത്. മാത്രമല്ല ഭാര്യയുടെ കോലം കണ്ട ഇയാള്‍ അമ്പരന്നു പോകുകയും ചെയ്തു. മൊയ്ക്കപ്പ് ഇല്ലാതെ കണ്ടപ്പോള്‍ ഈ യുവതി തന്റെ ഭാര്യയാണ് എന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല എന്നും യുവാവു വ്യക്തമാക്കി. വിവാഹമോചിതയായതിനെ തുടര്‍ന്നു യുവതി ഇപ്പോള്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാണ്.
Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി
വധു മെയ്ക്കപ്പ് ഇല്ലാതെ ആകര്‍ഷകയല്ലെന്ന് ആരോപിച്ചായിരുന്നു ഇയാള്‍ ബന്ധം ഉപേക്ഷിച്ചത്. വിവാഹമോചിതയായതിനെ തുടര്‍ന്നു മാനസികസമ്മര്‍ദ്ദത്തിലായ യുവതിയെ കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍ പുറത്തുവിട്ടതാണ് ഇക്കാര്യങ്ങള്‍. 34 കാരനായ അറബ് യുവാവാണു 28 കാരിയായ യുവതിയെ ഉപേക്ഷിച്ചത്.
മെയ്ക്കപ്പ് ഇല്ലാതെ യുവതിയെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഇയാള്‍ പറയുന്നു. വിവാഹത്തിനു മുമ്പു കോസ്മറ്റിക്ക് ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി കൃത്രിമ കണ്‍പീലികളും ഉപയോഗിക്കാറുണ്ടായിരുന്നു. കൗണ്‍സിലിംഗ് നടത്തുന്നതിനിടയില്‍ യുവതി തന്നെയാണ് ഇക്കാര്യം ഡോക്ടറോടു പറഞ്ഞത്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/