തിരുവനന്തപുരം:കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കേസന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കണമെന്ന ഹൈകോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും അതിന് നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സ്റ്റേഷന്‍ ചുമതല ഓരോ സിഐമാര്‍ക്ക് നല്‍കുകയും ഇവരുടെകീഴില്‍ കുറ്റാന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേക എസ് .ഐ മാരെ നിയോഗിക്കുകയും ചെയ്യാന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണത്തില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതിന് പൊലീസ് അക്കാദമിയില്‍ സംവിധാനം ആവിഷ്കരിച്ചിട്ടുണ്ട്. ൈക്രംബ്രാഞ്ചിലെയും ലോക്കല്‍ പൊലീസിലെയും സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഡിവൈ.എസ്.പിമാര്‍ക്കും പരിശീലനം നല്‍കും. ഇത് പൂര്‍ത്തിയാവുന്നതോടെ കുറ്റാന്വേഷണം ശാസ്ത്രീയവും ഫലപ്രദവുമാകുമെന്നും ഡി.ജി.പി അറിയിച്ചു.