ടീം ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കി; മുഖ്യ സ്‌പോണ്‍സര്‍ ‘ഓപ്പോ’

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരെ ഏകദിന പര്യടനത്തില്‍ ടീം ഇന്ത്യ ധരിച്ച അതേ ഡിസൈനിലുളള ജഴ്‌സി തന്നെയാണ് പുതിയതും. എന്നാല്‍ സ്‌പോണ്‍സറുടെ ലോഗോയില്‍ മാറ്റുമുണ്ട്. ബിസിസിഐയാണ് ജഴ്‌സി പുറത്തിറക്കിയ വിവരം അറിയിച്ചത്.

പഴയ സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ ഗ്രൂപ്പിന്റെ സ്റ്റാര്‍ ഇന്ത്യ എന്നതിനു പകരം ടീം ഇന്ത്യയുടെ പുതിയ സ്‌പോണ്‍സറായ ഒപ്പോയുടെ ലോഗോയാണ് ജഴ്‌സിയുടെ മുന്‍വശത്ത് ആലേഖനം ചെയ്തിരിക്കുന്നത്. അതേസമയം മറ്റൊരു സ്‌പോണ്‍സറായ നൈക്കിന്റെ ലോഗോ നിലനിര്‍ത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീമിന്റെ പുതിയ സ്‌പോണ്‍സര്‍മാരായി ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയെ തെരഞ്ഞെടുത്തത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.

1

മുംബൈയിലെ ജെഡബ്യു മാരിയറ്റ് സഹാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബിസിസിഐ സി.ഇ.ഒ. രാഹുല്‍ ജോഹ്രിയുടെ നേതൃത്വത്തിലാണ് ജഴ്‌സി പുറത്തിറക്കിയത്.ചടങ്ങ് നടന്നത്.

Top