ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആള്‍ദൈവം ഗുര്‍മീത് സിംഗ് അഴിക്കുള്ളിലായതോടെ ദേരാ സച്ചയുടെ തലപ്പത്തേയ്ക്ക് ആര് എത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. വളര്‍ത്തുമകള്‍ ഹണി പ്രീതിന്‍റെ പേരായിരുന്നു ആദ്യം ഉയര്‍ന്നുവന്നിരുന്നതെങ്കിലും ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ട് ഗുര്‍മീതിന്‍റെ വളര്‍ത്തുമകന്‍ ജസ്മീത് ഇസ്മാനാണ് പിന്‍ഗാമിയായി അവരോധിക്കപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു ജസ്മീതിനെ ദേരാ സച്ചാ തലവനായി നിയമിച്ചത്. വെള്ളിയാഴ്ച കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച പ്രത്യേക സിബിഐ കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിച്ചത്. രണ്ട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം വീതം കഠിന തടവ് അനുഭവിക്കാനും 30 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കാനുമാണ് കേിസില്‍ വിധി പ്രസ്താവിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് വിധിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ഹര്‍മീന്ദര്‍ സിംഗിന്‍റെ മരുമകനാണ് വ്യാപാരി കൂടിയായ ജസ്മീന്തര്‍ സിംഗ്. നേരത്തെ ഗുര്‍മീത് സിംഗിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ച സമയത്ത് ജസ്മീന്തറിന്‍റെ പേര് ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഹണി പ്രീതിനോടുള്ള ഗുര്‍മീതിന്‍റെ താല്‍പ്പര്യക്കൂടുതലാണ് ഇതിന് വിലങ്ങുതടിയായത്.
പഞ്ചാബിലെ സിര്‍സയിലുള്ള ദേരാ സച്ചാ ആസ്ഥാനം ആഢംബര വാഹനങ്ങള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, സ്റ്റേഡിയം എന്നിവ ഉള്‍പ്പെട്ടതാണ്. ഇതിനെല്ലാം പുറമേ പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ദേരാ സച്ചയ്ക്ക് സ്വത്തുക്കളുണ്ട്. ഗുര്‍മീതിന്‍റെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ടതോടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും ജസ്മീതിന്‍റെ കൈകളിലെത്തും. ദത്തുപുത്രിയായ ഹണി പ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.