അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് ഒരുക്കുന്ന ഓട്ടർഷയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി അനുശ്രി ഓട്ടോ റിക്ഷ ഓടിക്കുവാൻ പഠിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലായിമാറിയിരുന്നു. ഇപ്പൊഴിതാ അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്നത് ചിത്രീകരിക്കുവാൻ ഓട്ടോ ഒരുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയായുടെ കൈയ്യടി നേടിയെടുക്കുകയാണ്. നടൻ പൃഥ്വിരാജാണ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധി യന്ത്രങ്ങളുടെ സഹായത്തോടെ ഓട്ടോയിൽ കാമറ സഞ്ജീകരിക്കുന്നതാണ് ദൃശ്യങ്ങളിൽ. ജയരാജ് മിത്ര തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കും.
Tags: malayalam film autorsha