ഭാസ്കര്‍ ദ റാസ്കലി’ന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒരുമിച്ച ചിത്രം ‘പുതിയ നിയമ’ ത്തിലെ പെണ്ണിന് ചിലമ്പുണ്ടേ എന്ന ഗാനം പുറത്തിറങ്ങി. മഞ്ജരിയും സയനോരയും ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയത് ഗോപീ സുന്ദറാണ്.സാഹചര്യത്തിന്റെ തീക്ഷ്ണത വ്യക്തമാക്കുന്ന വരികളില്‍ നയന്‍താരയുടെ നിറഞ്ഞ സാന്നിധ്യവും കാഴ്ചയ്ക്ക് മനോഹാരിത പകരുന്നു. ചിത്രത്തിന്റെ പ്രമേയം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവത്തെ ഉള്‍ക്കൊള്ളുന്ന വരികളും ഈണവും രംഗങ്ങളും. വേഗത്തില്‍ പാടിയകലുന്ന സയനോരയുടെയും മഞ്ജരിയുടെയും വ്യത്യസ്തമായ സ്വരം ഒന്നിച്ചുചേരുന്നത് പാട്ടിന് വ്യത്യസ്തഭാവം നല്‍കുന്നു.
ഹരി നാരായണന്‍റെതാണ് വരികള്‍. എ.കെ സാജനാണ് ചിത്രം രചനയും സംവിധാനവും നിര്‍വഹിച്ചത്. തസ്കരവീരന്‍, രാപ്പകല്‍, ഭാസ്കര്‍ ദ റാസ്കല്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചഭിനയിച്ചത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണം.
എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുതിയ നിയമം. വിജി ഫിലിംസിന്റെ ബാനറില്‍ പി വേണുഗോപാലും ജിയോ എബ്രഹാമുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മിശ്ര വിവാഹിതരായ ലൂയിസ് പോത്തന്‍റെയും വാസുകിയുടെയും കഥയാണ് ചിത്രം പറയുന്നത്. അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ശ്രീലത നമ്പൂതിരി, ഷീലു, ജയരാജ് വാര്യര്‍, റോഷന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വി.ജി. ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ പി. വേണുഗോപാലും ജിയോ എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ റോബി രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.