ഹംപ്ബാക്ക് ഇനത്തിൽ പെട്ട തിമിംഗലത്തെ പതിനാല് മുതലകൾ ഭക്ഷിക്കുന്നതിന്റെ അപൂർവചിത്രങ്ങൾ പുറത്ത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബർലിയിലുള്ള മോണ്ട്ഗോമെറി റീഫിൽ നടന്ന സംഭവം ഹെലികോപ്ടർ പൈലറ്റായ ജോണ് ഫ്രഞ്ചാണ് പകർത്തിയത്. കടൽത്തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തെയാണ് മുതലകൾ അകത്താക്കിയത്. ഈ മേഖലയിലൂടെ വിനോദ സഞ്ചാരികളുമൊത്ത് യാത്ര പോകുന്പോൾ തീരത്തടിഞ്ഞ തിമിംഗലങ്ങളെ അവർക്ക് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് മുതലകൾ തിമിംഗലത്തെ ഭക്ഷിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. മൂന്നു മീറ്റർ നീളമുള്ള മുതലകളായിരുന്നു ഇവയെന്നാണ് ജോണ് പറയുന്നത്. ഈ പ്രദേശത്ത് സാധാരണ മുതലകളെ കാണാറില്ലെന്നും. തിമിംഗലത്തിന്റെ ഗന്ധമാകാം മുതലകളെ ഇവിടേക്ക് ആകർഷിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തലേദിവസവും തിമിംഗലത്തെ ഭക്ഷിക്കാനായി മുതലക്കൂട്ടം ഇവിടെ എത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീമൻ തിമിംഗലത്തെ ആഹാരമാക്കുന്ന മുതലകൾ; ചിത്രങ്ങൾ വൈറൽ
Tags: new type crocodile