വെല്ലിങ്ടണ്‍: ന്യൂസിലന്‍ന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ ആണു ഭൂകമ്പം ഉണ്ടായത്.
ക്രൈസ്റ്റ്ചര്‍ച്ചില്‍നിന്നു 91 കിലോമീറ്റര്‍ മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്നു തെക്കന്‍ തീരങ്ങളില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. 2.1 മീറ്റര്‍ ഉയരത്തിലാണു തിരമാലകള്‍ ആഞ്ഞടിച്ചത്. സുനാമി ഭീഷണിയെത്തുടര്‍ന്നു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ളവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നാശനഷ് ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യമുണ്ടായ ചലനത്തിന് പിന്നാലെ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2011 ഫെബ്രുവരിയില്‍ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ റിക് ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര്‍ മരിക്കുകയും വന്‍ നാശനഷ്ടമുണ്ടാകുകയും ചെയ്തു