തിരുവനന്തപുരം: ന്യൂസ് 18 ചാനലിനെതിരായി കൈരളി പിപ്പീളില്‍ വന്ന വാര്‍ത്തയ്ക്ക് പിന്നില്‍ അതേ ചാനലിലെ രണ്ട് ഉന്നതരെന്ന് സൂചന. രണ്ട് പ്രമുഖ ചാനലില്‍ നിന്നും അടുത്തെയിടെ ന്യൂസ് 18 ല്‍ എത്തിയ മുതിര്‍ന്ന രണ്ട് പേരാണ് ചാനലില്‍ നിന്ന് രാജിവച്ച എസ് വി പ്രദീപിനെ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നാണ് ആരോപണം. ഇവര്‍ക്കെതിരെ മാനേജ്മെന്റിന്റിന് മറ്റൊരു വിഭാഗം പരാതി നല്‍കി.
ചാനലില്‍ കാവിവല്‍കരണം നടക്കുകയാണെന്നും ഇതിനായി ഏതാനും പേരെ മാനേജമെന്റ് ചുമതലപ്പെടുത്തിയതതായും കൈരളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈരളി പിപ്പീള്‍ ആരോപണം ഉന്നയിച്ചത്. ചാനലിലെ മുന്‍ അവതാരകന്‍ എസ.വി.പ്രദീപിന്റെ സാക്ഷ്യപത്രം ഇതിനായി ഉപയോഗിക്കുകയും ചെയ്തു. വളരെ പ്രധാനപ്പെട്ട വാര്‍ത്തയായി കൈരളി പീപ്പിള്‍ അര മണിക്കൂറോളം എസ് വി പ്രദീപിനെ അതിഥിയാക്കി ചര്‍ച്ചയും സംഘടിപ്പിച്ചൂ. ചാനലില്‍ നിന്ന് ഏതാനും പേര്‍ രാജിവച്ചത് കാവിവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നായിരുന്നു ആരോപണം. ചാനലിലെ സീനിയര്‍ എഡിറ്റര്‍ കെ.പി.ജയദീപ്, എഡിറ്റര്‍ രാജീവ് ദേവരാജ്, നാഷനല്‍ എഡിറ്റര്‍ ടി.ജെ.ശ്രീലാല്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം.
ചാനല്‍ ഉടമയായ അംബാനിയുടെ നിര്‍ദേശപ്രകാരം കാവിവല്‍കരണം നടപ്പാക്കുന്നു എന്നായിരുന്നു വാര്‍ത്ത. കാവിവത്കരണത്തിന്‍െ ഭാഗമായി ചാനല്‍ തലപ്പത്ത് കെ വി എസ് ഹരിദാസിനെ എത്തിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. കെ വി എസ് തലപ്പത്ത് എത്താതിരിക്കാനുള്ള ഗൃഢനീക്കമാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നാണ് ചാനല്‍ തലപ്പത്തുയര്‍ന്ന പരാതി. ഇതിനായി കൈരളി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന്റേയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം രാജീവിന്റേയും സഹായം ഉണ്ടായതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടാസുമായി അടുപ്പമുള്ള രണ്ടു പേരാണ് ആരോപണ വിധേയര്‍.
വാര്‍ത്ത പുറത്ത് വന്നതോടെ ചാനല്‍ മാനേജമെന്റിലെയും നെറ്റ്ുവര്‍ക്ക് തലപ്പത്തെയും പ്രമുഖര്‍ യോഗം ചേര്‍ന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ചാനലിലെ രണ്ട് പ്രമുഖര്‍ മുന്‍ അവതാരകനുമായി ഔദ്യോഗിക ഫോണില്‍ നിന്ന് നടത്തിയ വിളികളാണ് മാനേജ്മെന്റിന് തെളിവായി ലഭിച്ചിരിക്കുന്നത്. രാജിവച്ച ശേഷവും ഈ അവതാരകനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റേതാണ് ഈ തെളിവുകള്‍. വാര്‍ത്തയില്‍ പരാമര്‍ശിക്കേണ്ട വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ എസ്.എം.എസ്., വാട്ട്സ്ആപ് സന്ദേശങ്ങളും കൂട്ടത്തില്‍ ഉണ്ട്. തുടര്‍ന്നുളള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ചാനല്‍ മാനേജ്മെന്റിലെ പ്രമുഖര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ എത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ന്യൂസ് 18 ലെ ആഭ്യന്തര കലഹം മറ്റൊരു തലത്തിലാവുകയാണ്. ഇത് തൊഴിലാളികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് വളര്‍ത്തുന്നത്