ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ടയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ ഇയാളെ രഹസ്യകേന്ദ്രത്തില്‍ അന്വേഷണം ചെയ്തു വരുന്നു. ഗൗരി ലങ്കേഷ് ഓഫീസില്‍ നിന്നിറങ്ങിയതുമുതല്‍ കൊല്ലപ്പെടുന്നതുവരെയുള്ള വിവിധ സി.സി ടി.വി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തിരുക്കുന്നത്.
സെപ്തംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീടിന് മുന്നില്‍ അജ്ഞാതന്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. ടാബ്ലോയ്ഡ് മാഗസിനായ ലങ്കേഷ് പത്രിക എഡിറ്ററായിരുന്നു.ബംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. സംഭവത്തില്‍ അനേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

Top