ബീഹാർ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ 165 ഓളം കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ദില്ലിയിലും ബീഹാറിലുമുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തത്. യാദവിന്റേയും കുടുംബാംഗങ്ങളുടേയും ആസ്തികളിൻ മോലുള്ള അന്വേഷണം തുടർന്ന് വരുകയാണ്. ലാലുവിന്റെ ഭാര്യയുടേയും മക്കളുടേയും പേരിൽ നികുതി വെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനത്തിനുമടക്കം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ 1000 കോടി രൂപയുടെ ശ്രീജന്‍ അഴിമതി പുറത്ത് കൊണ്ടുവന്നതിലുള്ള പകയാണ് ഇപ്പോഴത്തെ നടപടിയെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതിൽ ലാലുവിന്റെ മകൻ തേജ്വസി യാദവിന്റെ ബീഹാറിലും ദില്ലിയിലുമുള്ള ഫ്ലോട്ടുകളും മകളും എംപിയുമായ മിൻസാ ഭാരതിയുടെ ഫാംഹൗസും ഉൾപ്പെടുന്നുണ്ട്. ലാലുവിന്റെ മക്കളുടേയും ഭാര്യയുടേയും പേരിൽ നികുതിവെട്ടിപ്പും അനധികൃത ഭൂമി ഇടപാടുകൾ അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെ നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദിനും മകൻ തേജസ്വി യാദവിനും സിബിഐ സമൻസ് അയച്ചിരുന്നു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് മൂന്ന് ഏക്കര്‍ സ്ഥലം പ്രതിഫലമായി വാങ്ങി സ്വകാര്യ കമ്പനികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഹോട്ടല്‍ തുടങ്ങാൻ അനുമതി നൽകിയിരുന്നു. ബിനാമി സ്വത്ത് സമ്പാദനക്കേസില്‍ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിരുന്നു.ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി,മകൻ തേജ് പ്രസാദ് യാദവ്, മകള്‍ മിസ ഭാരതി എന്നിവര്‍ക്കെതിരെ ബിനാമി ഇടപാട് നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. കൂടാതെ ആര്‍ജെഡി എംപി മിസ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്‍റെയും മകൻ തേജ്സ്വി യാദവിന്‍റെയും സ്വത്തുകള്‍ ആദായനികുതി വകുപ്പ് ആദ്യം കണ്ടുകെട്ടിയിരുന്നു. ലാലുവിനെതിരെ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ആര്‍ജെഡി ജെഡിയു സംഖ്യം പിരിഞ്ഞ് നിതീഷ് സർക്കാർ ബിജെപിയുമായി ചേർന്ന് പുതിയ മന്ത്രി സഭ രൂപീകരിച്ചത്. ആദ്യമൊന്നും ഈ വിഷയത്തിൽ ആഭിപ്രായം ഉന്നയിക്കാതിരുന്ന നിതീഷ് അവസാന നിമിഷം ഉപ മുഖ്യമന്ത്രിയായിരുന്ന തേജസ്വിയോടെ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.