അഴീക്കോട് മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ അക്രമം അഴിച്ചു വിട്ടത്. കല്ലേറില്‍ വീടിന് മുന്‍ വശത്തെ രണ്ട് ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്ക് പറ്റിയില്ല. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വയനാട് സ്വദേശിയാണ് കെഎം ഷാജി. അഴീക്കോട് മണ്ഡലത്തില്‍ ചില പരിപാടികളില്‍ പങ്കെടുത്ത് കോഴിക്കോട്ടേക്ക് തിരിച്ച ഉടനെയാണ് അക്രമം നടന്നത്. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ശക്തമായി വിമര്‍ശിക്കുന്ന ഒരു മുസ്ലീം ലീഗ് യുവ നേതാവാണ് കെഎം ഷാജി.
അഴിക്കോട് മണ്ഡലം നിയസഭ തിരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കെഎം ഷാജിയുടെ വീടിനു നേരെ അക്രമം അഴിച്ചു വിട്ടത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്.