കേരളത്തില്‍ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തെത്തിയ സണ്ണി ലിയോണിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. അന്ന് സണ്ണി ലിയോണിനെ കാണാന്‍ എംജി റോഡില്‍ തടിച്ച് കൂടിയത് പതിനായിരങ്ങള്‍ ആയിരുന്നു. മുന്‍ അശ്ലീല നടിയായ സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തെ പല സാംസ്‌കാരിക നായകന്‍മാരും വിമര്‍ശിച്ചിരുന്നു. എന്തിന് സണ്ണി ലിയോണിനെ പോലും അസഭ്യം പറഞ്ഞവര്‍ അക്കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും സണ്ണി ലിയോണ്‍ കേരളത്തെ വെറുക്കില്ല. സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് ഏതെങ്കിലും മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനല്ല. പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സണ്ണി ലിയോണിനെ തിരഞ്ഞെടുത്തു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. സണ്ണി ലിയോണ്‍ കേരള കോബ്രാസിന്റെ സഹ ഉടമയാണ് എന്ന വാര്‍ത്തകൂടിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രീമിയര്‍ ഫുട്‌സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിന്റെ രണ്ടാം സീസണ്‍ സെപ്തംബര്‍ 15 ന് ആണ് തുടങ്ങുന്നത്. മുംബൈയില്‍ ആണ് ഉദ്ഘാടന മത്സരം. ബെംഗളൂരിവിലും മത്സരങ്ങൾ നടക്കുന്നുണ്ട്. പ്രീമിയര്‍ ഫുട്‌സാലിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായില്‍ ആയിരിക്കും നടക്കുക. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെ ആയിരിക്കും മത്സരങ്ങള്‍. ഫുട്‌ബോളിന്റെ മറ്റൊരു മിനിയേച്ചര്‍ രൂപയാണ് ഫുട്‌സാല്‍ പ്രീമിയര്‍ ലീഗ്. ഓരോ ടീമിലും അഞ്ച് അംഗങ്ങള്‍ വീതം ആയിരിക്കും കളത്തിലിറങ്ങുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് എന്നതും പ്രത്യേകതയാണ്. സണ്ണി ലിയോണ്‍ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നതോടെ ഫുട്‌സാലിനും കേരളത്തില്‍ വേരോട്ടം ഉണ്ടാകും എന്നാണ് പ്രതീക്ഷ.
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും
Tags: news about sunny leon