സ്വാമി ഓം എന്ന് അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം കുറച്ച് കാലമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
ബിഗ് ബോസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് ഓം സ്വാമി കുപ്രസിദ്ധനായത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പിഴശിക്ഷ.
പത്ത് ലക്ഷം രൂപയാണ് സ്വാമി ഓം പിഴയായി അടയ്‌ക്കേണ്ടത്. അടുത്ത ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു സ്വാമി ഓമിന്റെ വാദം.
എന്നാല്‍ ഹര്‍ജി ബാലിശമെന്ന് പറഞ്ഞ് തള്ളുക മാത്രമല്ല, പിഴവിധിക്കുകയും ചെയ്തു കോടതി. സ്വാമി ഓമിനെ കൂടാതെ മുകേഷ് ജെയിന്‍ എന്ന ആള്‍ക്കും ഉണ്ട് പിഴ.
ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കോടതി കൈമാറുക. ബിഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ആയിരുന്നു സ്വാമി ഓം പുറത്താക്കപ്പെട്ടത്.
അടുത്തിടെ മുത്തലാക്ക് വിധിയെ കുറിച്ച് സ്വാമി ഓം പറഞ്ഞതും വിവാദമായിരുന്നു. മുത്തലാഖ് പുരുഷന്‍മാരുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണ് എന്ന് പറഞ്ഞ സ്വാമിയെ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം തല്ലിച്ചതച്ചിരുന്നു.