കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരം മേഘ്‌ന വിന്‍സെന്റ് വിവാഹിതയാകുന്നു. ചന്ദനമഴ എന്ന സീരിയലിലുടെയാണ് മേഘ്‌ന മലയാളി വീട്ടമ്മമാരുടെ പ്രിയങ്കരിയായി മാറുന്നത്. നടി ഡിമ്പിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോമാണ് മേഘ്‌നയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്. കഴിഞ്ഞ പ്രണയദിനത്തില്‍ മേഘ്‌നയുടെ ഇടക്കൊച്ചിയിലെ വീട്ടില്‍ വച്ചാണ് വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടന്നത്. അടുത്തബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. നിശ്ചയവും വിവാഹവും അടുത്ത വര്‍ഷമേ ഉണ്ടാകൂ. തമിഴിലും മലയാളത്തിലുമായി മേഘ്‌ന സീരിയലുകളുടെ തിരക്കിലായതിനാലാണ് വിവാഹം അടുത്തവര്‍ഷത്തേക്കാക്കിയതെന്ന് മേഘ്‌നയുടെ കുടുംബം വ്യക്തമാക്കി.
പ്രണയദിനത്തിലാണ് ഉറപ്പിക്കല്‍ നടന്നതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. എന്നിട്ടും തന്റെ പ്രിയതമയ്ക്കായി വാലന്റൈന്‍ ഗിഫ്ടുകളുമായാണ് ഒരു സ്വകാര്യ കമ്പനി സി.ഇ.ഒയായ ഡോണ്‍ ഉറപ്പിക്കല്‍ ചടങ്ങിന് എത്തിയത്. തൃശൂര്‍ സ്വദേശിയായ ഡോണിന്റെ കുടുംബവും കലാപാരമ്പര്യമുള്ളതാണ്. അതുകൊണ്ടുതന്നെ അങ്ങനെയൊരു കുടുംബത്തില്‍ മരുമകളായി പോകുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് മേഘ്‌ന പറയുന്നത്. മേഘ്‌നയും ഡിമ്പിളും ബാലതാരങ്ങളായാണ് അഭിനയരംഗത്തെത്തിയത്. ഇപ്പോള്‍ സീരിയലുകളിലെ സജീവ സാന്നിദ്ധ്യമാണ് ഇരുവരും.