6 കിലോ ഭാരമുള്ള പ്ലാസ്റ്റിക് മാലിന്യമാണ് ഇന്‍ഡോനേഷ്യയില്‍ ചത്തനിലയില്‍ കണ്ടെത്തിയ ഭീമന്‍ തിമിംഗലത്തിന്റ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. വക്കാതോബി ദേശീയപാര്‍ക്കിന്റെ ഭാഗമായ കപോട്ടാ ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശത്തുനിന്നാണ് തിമിംഗലത്തെ കണ്ടൈത്തിയത്. 9.5 മീറ്റര്‍ നീളമുളഅള തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് 115 പ്ലാസ്റ്റിക് കപ്പ്, നാല് പ്ലാസ്റ്റിക് കുപ്പികള്‍, 25 പ്ലാസ്റ്റിക് ബാഗുകള്‍, രണ്ട് ചെരുപ്പുകള്‍ കൂടാതെ 1000 പ്ലാസ്റ്റിക് വള്ളികള്‍ എന്നിവയാണ് കണ്ടെടുത്തത്. കഴിഞ്ഞ ജൂണില്‍ തായ്‌ലന്റില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്ന് പൈലറ്റ് വേയ്ല്‍ വിഭാഗത്തില്‍ പെട്ട തിമിംഗലം ചത്തുപൊങ്ങിയിരുന്നു. ചൈന, ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം. തായ്‌ലന്റ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്ലാസ്റ്റിക് ഗുരുതര മാലിന്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവിടങ്ങളില്‍ 60 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കടലിലേക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചത്ത ഭീമന്‍ തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 6 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
Tags: jakkartha