സിറിയന്‍ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ അലെപ്പോ ലോകത്തിന്റെ കണ്ണൂനീരായി മാറുകയാണ്. ഒരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ മനസാക്ഷിയുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നല്ല.
ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരനെ അനസ്തേഷ്യ നല്‍കാതെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് റിപ്പോര്‍ട്ട്. വേദനകൊണ്ട് വാവിട്ടുകരഞ്ഞ ആ കുരുന്ന് വേദന മറക്കുന്നതിനായി ഉറക്കെ ഖുര്‍ ആന്‍ വചനങ്ങള്‍ ഉരുവിട്ടു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ വാര്‍ത്ത വായിച്ച തുര്‍ക്കി ചാനലിലെ വാര്‍ത്താ അവതാരകന്‍ പൊട്ടിക്കരഞ്ഞു.
സിറിയന്‍ ദുരന്തഭൂമിയുടെ നേര്‍ക്കാഴ്ചകള്‍ ലോകത്തെ അറിയിക്കുന്നതിന് ശസ്ത്രക്കിയക്കിടെ ഒരു ആശുപത്രി ജീവനക്കാരന്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയത്. യുദ്ധവും കലാപവും തകര്‍ത്തെറിഞ്ഞ നാട്ടില്‍ ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്തേഷ്യ നല്‍കാന്‍ പോലുമുള്ള സൗകര്യമില്ലെന്ന് ഈ സംഭവം തെളിയിക്കുകയാണ്. ഖുര്‍ ആന്‍ വചനകള്‍ ഉറക്കെ ഉരുവിട്ട് വേദന മറക്കാന്‍ ശ്രമിച്ച കുരുന്നിന്റെ വിവരം ലോകത്തെ അറിയിക്കുമ്പോള്‍, വാര്‍ത്ത വായിക്കുകയാണെന്നതുപോലും ഓര്‍ക്കാതെ അവതാരകന്‍ തുര്‍ഗായ് ഗ്യൂലര്‍ വിങ്ങിപ്പൊട്ടിയത്.
സിറിയയിലെ വിമതമേഖലകളില്‍ മരുന്നും മറ്റ് അത്യാവശ്യ ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്യാന്‍ സിറിയന്‍ സേനയും റഷ്യന്‍ സേനയും അനുവദിക്കുന്നില്ലെന്ന് ഈമാസമാദ്യം ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തിയിരുന്നു. വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ അലെപ്പോയില്‍ സാധാരണക്കാരുടെ ജീവിതം വളരെയേറെ കഷ്ടതകള്‍ നിറഞ്ഞതാണെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഇപ്പോഴത്തെ പോരാട്ടം തുടങ്ങിയശേഷം ചിത്രീകരിച്ച വീഡിയോയാണോ ഇതെന്ന കാര്യം വ്യക്തമല്ല.
അലെപ്പോയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍. ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളവരോട് അല്‍ ഫൗവയെയും കെഫ്രായയെയും പോലുള്ള ഷിയ കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവന്ന് ചികിത്സ തേടാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കുപറ്റിയവരെയും രോഗികളെയും ഒഴിപപ്പിക്കുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് സൈനികര്‍ വ്യക്തമാക്കി. കിഴക്കല്‍ ആലെപ്പോയില്‍നിന്നുള്ള ഒഴിപ്പിക്കല്‍ അതിനുശേഷം ആരംഭിക്കും.
https://youtu.be/D2N0dAHa-ts