തിരുവനന്തപുരം :തിരുവനന്തപുരത്ത് അരുവിക്കരയിൽ 23 കാരിയായ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മയാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
ആറ്റിങ്ങൽ സ്വദേശിനിയായ രേഷ്മ ഇക്കഴിഞ്ഞ ജൂൺ 12നാണ് അക്ഷയ്‌യെ വിവാഹം കഴിച്ചത്. സംഭവം കണ്ട ഉടൻതന്നെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല.ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഇല്ലായിരുന്നു.രാവിലെ വീട്ടുകാര്‍ വാതില്‍ തുറക്കാത്തതില്‍ സംശയം തോന്നി നോക്കിപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ മറ്റ് സംശയങ്ങളൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.