നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തവായനയുമായി ബ്രാക്കാജിന്‍െറ മാറിടം വന്‍ഹിറ്റ്

സ്ക്രീന്‍ ടെസ്റ്റില്‍ മാറിടം അനാവൃതമാകും വിധം ഉടുപ്പിന്‍െറ മുന്‍ഭാഗം തുറന്നിട്ട് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിനിക്ക് ചാനല്‍ വാര്‍ത്താ വായനക്കാരിയായി ജോലിയും നല്‍കി. തലസ്ഥാനമായ ടിരാനയില്‍ നിന്നുള്ള എന്‍കി ബ്രാക്കാജ് എന്ന സുന്ദരിയാണ് ഇപ്പോള്‍ അല്‍ബേനിയയില്‍ സംസാര വിഷയം. ഈ വിധം വാര്‍ത്താവായന തുടങ്ങിയതോടെ ബ്രാക്കാജിന്‍െറ പോപ്പുലാരിറ്റി ഇപ്പോള്‍ അല്‍ബേനിയയും കടന്ന് സെര്‍ബിയയിലും എത്തിയിരിക്കുകയാണ്.Anchor1
നിര്‍ദേശം പോലെ തന്നെ ചെയ്യാന്‍ തയ്യാറായി എന്‍കി തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നാണ് ചാനല്‍ പ്രവര്‍ത്തകരും പറയുന്നു. 21 കാരിയായ സുന്ദരി ഇപ്പോള്‍ ട്രയലില്‍ ചെയ്തത് പോലെ യുവ പ്രേകഷകരെ പ്രകോപിപ്പിക്കും വിധത്തില്‍ ചാനലില്‍അന്താരാഷ്ട്ര വാര്‍ത്താ പരിപാടി അവതരിപ്പിക്കുകയാണ്. എന്‍കിയുടെ പുതുയ ചാനലിന്‍െറ റേറ്റിംഗും ഹിറ്റും കൂട്ടിയതായിട്ടാണ് വിവരം.TEST
അല്‍ബേനിയയിലെ ഒരു പ്രാദേശിക സര്‍വകലാശാലയില്‍ പബ്ളിക് റിലേഷന്‍ വിദ്യാര്‍ത്ഥിയാണ് ബ്രാക്കാജ്. ഏറെ മത്സരമുള്ള ലോത്ത് മുന്നിലെത്താന്‍ താന്‍ കണ്ടെത്തിയ ചെറിയ വഴിയെന്നാണ് ഉദ്യമത്തെക്കുറിച്ചുള്ള ഇവരുടെ അഭിപ്രായം. ടെലിവിഷന്‍ ലോകത്തേക്ക് പ്രവേശിക്കുക അത്ര സുഗമമായ പ്രവര്‍ത്തി അല്ളെന്ന് പറഞ്ഞ് തന്‍െറ ടോപ്ലെസ്സ് പ്രവര്‍ത്തിയെ ന്യായീകരിക്കാനും ഇവര്‍ തയ്യാറാകുന്നു. എന്തായാലും ബ്രാക്കാജിന്‍െറ പോപ്പുലാരിറ്റി ഇപ്പോള്‍ അല്‍ബേനിയയില്‍ കൂടിയിരിക്കുകയാണ്. സെര്‍ബിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ വുസിക്കിനെ കുറിച്ചുള്ള ഇവരുടെ ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ സെര്‍ബിയയിലും തരംഗമാകുന്നു.

Top