തിരുവനന്തപുരം: ബന്ധുത്വ നിയമനവിവാദത്തില്‍പ്പെട്ട ഇപി ജയരാജനു പകരം സിപിഐ(എം) ഉടന്‍ തീരുമാനം എടുക്കും. പകരം മന്ത്രിയെച്ചൊല്ലി സി.പി.എമ്മില്‍ തമ്മിലടി രൂക്ഷമായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും മന്ത്രിസ്ഥാനത്തേക്ക് നോമിനികളുള്ളതിനാല്‍ പുതിയ മന്ത്രിയെ കണ്ടെത്തുക കീറാമുട്ടിയായി മാറും. മന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ മുന്‍കാല ചെയ്തികള്‍ പുറത്തുക്കാട്ടി അവസരം നഷ്ടപ്പെടുത്താനാണ് പാര്‍ട്ടിയിലെ മറ്റ്ശാക്തികചേരികളുടെ ശ്രമം. മന്ത്രിമാരല്ലാത്ത മുതിര്‍ന്ന നേതാക്കളായ എം.എല്‍.എമാര്‍ എല്ലാംതന്നെ മന്ത്രിസ്ഥാനത്തിനായി ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. പുതിയ മന്ത്രിയെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെങ്കിലും പേരുകള്‍ പലതും പ്രചരിക്കുകയാണ്.മന്ത്രിസ്ഥാനത്തിന് വേണ്ടി കണ്ണൂര്‍ ലോബിയും വി എസ് പക്ഷവും കരുക്കള്‍ നീക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നുള്ള മന്ത്രി രാജിവച്ചതിനാല്‍ അവിടെ നിന്നുള്ള നേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. രണ്ട് തവണ എംഎല്‍എയായ ജെയിംസ് മാത്യുവിനേയും ടി.വി രാജേഷിനേയുമാണ് ഉയര്‍ത്തിക്കാട്ടുന്നത്. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരും ആണ് .പക്ഷേ കണ്ണൂരില്‍ നിന്നുള്ള യുവത്വത്തിന് പരിഗണനം വന്നാല്‍ ടി.വി രാജേഷ് മന്ത്രിയാവും .പിണറായിക്ക് രാജേഷിനോട് പ്രത്യേക താല്‍പര്യം ഉണ്ടുതാനു.എന്നാല്‍ കോട്ടയത്തെ ജനകീയ നേതാവായ സുരേഷ് കുറുപ്പിനെ പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തില്‍ സജീവമാണ്. എന്നാല്‍ കോട്ടയത്തെ ജില്ലാ നേതൃത്വം സുരേഷ് കുറുപ്പിന് അനുകൂലവുമല്ല.
ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കിയതോടെ വ്യവസായ വകുപ്പിനുവേണ്ടി വന്‍സമ്മര്‍ദ്ദമാണ് നേതാക്കളില്‍നിന്നുമുണ്ടാകുന്നത്. പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തുണ്ട്. മത, സാമുദായിക ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാരാകാനാണ് ചില എം.എല്‍.എമാരുടെ നീക്കം. സുരേഷ് കുറുപ്പ്, വി.കെ.സി മമ്മത് കോയ, എം.എം. മണി, എസ്. ശര്‍മ്മ എന്നിവരുടെ പേരുകളാണ് പിന്നാമ്പുറങ്ങളില്‍ സജീവമായി കേള്‍ക്കുന്നത്. സുരേഷ് കുറുപ്പ്, എം.എം. മണി, എസ്. ശര്‍മ്മ എന്നിവരുടെ പേരുകള്‍ മന്ത്രിസഭാ രൂപീകരണ സമയത്തും സജീവമായിരുന്നു. സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി പകരം ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ സജീവമാണെങ്കിലും ഇതുസംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്.
ജയരാജനു പകരം വ്യവസായവകുപ്പിലേക്കു കൂടുതല്‍ സാധ്യത മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ എ.കെ.ബാലനാണ്. അതുണ്ടായാല്‍ ബാലന്‍ വഹിക്കുന്ന നിയമവും സാംസ്‌കാരികവും പാര്‍ലമെന്ററി കാര്യവും മറ്റൊരാളെ ഏല്‍പ്പിക്കണം. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനു വ്യവസായം ലഭിക്കാനും സാധ്യതയുണ്ട്. സ്പീക്കറായ ശ്രീ രാമകൃഷ്ണനെ മന്ത്രിയാക്കി സുരേഷ് കുറുപ്പിനെ സ്പീക്കറാക്കുകയെന്ന നിര്‍ദ്ദേശവും സജീവം. എന്നാല്‍ മന്ത്രിസ്ഥാനത്തില്‍ പിണറായി മനസ്സ് തുറന്നിട്ടില്ല. ഉടന്‍ മന്ത്രിയെ നിയോഗിക്കേണ്ടെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ അഴിച്ചു പണിത് മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാനും ശ്രമം നടക്കും.
അതുകൊണ്ട് തന്നെ നിയമസഭാ സമ്മേളനത്തിനു ശേഷം പുതിയ മന്ത്രിക്കൊപ്പം വകുപ്പുകളില്‍ ചില്ലറ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. നവംബര്‍ 15,16 തീയതികളിലെ സിപിഐ(എം) പൊളിറ്റ്ബ്യൂറോ യോഗത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും നടക്കും. കൊല്‍ക്കത്ത പ്ലീനത്തിന്റെ സംസ്ഥാനതല തീരുമാനങ്ങളുടെ നടത്തിപ്പു ലക്ഷ്യമിട്ടാണ് ഇതെങ്കിലും പുതിയ സാഹചര്യങ്ങളുടെ അവലോകനവും തുടര്‍തീരുമാനങ്ങളും ഉണ്ടാകും. പുതിയ മന്ത്രിയെ തിരക്കിട്ടു തീരുമാനിക്കേണ്ടെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പുതിയ മന്ത്രിക്കൊപ്പം അനുബന്ധ മാറ്റങ്ങള്‍ക്കും മുഖ്യമന്ത്രി തുനിയുമെന്ന അഭ്യൂഹം ശക്തമാണ്. ചിലരുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. ആറുമാസത്തെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മന്ത്രിസഭയില്‍ മാറ്റം എന്ന സാധ്യതയാണു ചര്‍ച്ചചെയ്യപ്പെടുന്നത്.
അതിനിടെയാണ് ഒഴിവ് വരുന്ന മന്ത്രിസ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്ന് ആളെ കണ്ടെത്തണമെന്നാണ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ ആവശ്യവും. ഇത് സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയാണെങ്കില്‍ തളിപ്പറമ്പ് എംഎല്‍എ. ജെയിംസ് മാത്യുവിനോ കല്യാശ്ശേരി എം എല്‍ എ ടി വി രാജേഷേ പരിഗണിക്കപ്പെടാം .അതുമല്ലെങ്കില്‍
എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ എന്നിവരെയായിരിക്കും പരിഗണിക്കുക. മുന്‍ വി.എസ്.പക്ഷക്കാരനായ പ്രദീപ്കുമാറിനോട് മുഖ്യമന്ത്രി പിണറായി വിജയന് അത്ര താല്‍പര്യമില്ല. മന്ത്രി സ്ഥാനത്തേക്ക് എസ്.ശര്‍മ്മയുടെ പേര് വി.എസ്.പക്ഷം മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും ഔദ്യോഗികപക്ഷത്തിന് ശര്‍മ്മയോടുള്ള താല്‍പര്യക്കുറവ് അദ്ദേഹത്തിന് തിരിച്ചടിയാകും. വി.എസ്.അച്യുതാനന്ദനോടൊപ്പം ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന ശര്‍മ്മ മന്ത്രിസഭയില്‍ എത്തിയാല്‍ ക്യാബിനറ്റ് രഹസ്യങ്ങള്‍ വി.എസിന് അറിയാന്‍ കഴിയുമെന്ന ആശങ്കയും മുഖ്യമന്ത്രിയൊട് അടുപ്പമുള്ളവര്‍ക്കുണ്ട്. അഞ്ചുതവണ എം.എല്‍.എയായ രാജുഎബ്രഹാമിനെ ഇത്തവണയും തഴയാനാണ് സാധ്യത.
മന്ത്രിസഭയിലെ രണ്ടാമനെ കണ്ടെത്താനുള്ള ചര്‍ച്ചകളും സിപിഎമ്മില്‍ സജീവമായിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന് രണ്ടാം സ്ഥാനം നല്‍കി വ്യവസായ വകുപ്പ് എ.കെ. ബാലന് കൈമാറാനുള്ള ആലോചനകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. എ.കെ. ബാലന്റെ വകുപ്പുകള്‍ പുതുതായി എത്തുന്ന മന്ത്രിക്ക് നല്‍കിയേക്കും.
വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാലും ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് കേന്ദ്ര നേതൃത്വത്തിനും ഉള്ളത്. കണ്ണൂരില്‍ നിന്നടക്കം പാര്‍ട്ടിയില്‍ പ്രദേശികമായി ജയരാജനെതിരായി ഉയരുന്ന വികാരവും കേന്ദ്ര നിലാപാടിനെ സ്വാധീനിച്ചു. ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിയെ കണ്ടെത്താന്‍ സംസ്ഥാനനേതൃത്വത്തിന് പൂര്‍ണ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ കൂടി അംഗീകാരത്തോടെയായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.മന്ത്രിസ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്ന് പുറത്ത് നിന്നുള്ള സുരേഷ് കുറുപ്പ്, രാജു എബ്രഹാം, എസ്. ശര്‍മ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇവരുടെ പേരുകള്‍ മന്ത്രിസഭാ രൂപവത്കരണസമയത്ത് പരിഗണിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് നറുക്കുവീണില്ല. എം.എം. മണിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായിട്ടും മന്ത്രിയാകാന്‍ കഴിയാതെപോയ ഒരാള്‍. എംഎല്‍എ.മാരില്‍ സീനിയര്‍ രാജു എബ്രഹാമാണ്. സുരേഷ് കുറുപ്പിന് പാര്‍ലമെന്റിലും നിയമസഭയിലുമായി രാജുവിനോളം സീനിയോറിറ്റിയുണ്ട്. സുരേഷ് കുറുപ്പിന് മുമ്പ് ചായ്വ് വി എസ്സിനോടാണ് എന്നതായിരുന്നു മാറ്റിനിര്‍ത്തപ്പെടാന്‍ കാരണം.പത്തനംതിട്ടയില്‍ നിന്ന് മാത്യു ടി തോമസ് മന്ത്രിയാണ്. ഇതാണ് രാജു എബ്രഹാമിന്റെ സാധ്യതെ ബാധിക്കുന്നത്. കോട്ടയം ജില്ലാ നേതൃത്വം സുരേഷ് കുറുപ്പിന് എതിരാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും അനുകൂല തീരുമാനം എടുക്കാനാകുന്നില്ല. എസ് ശര്‍മ്മ വി എസ് അച്യുതാനന്ദന്‍ പക്ഷത്തെ പ്രമുഖനാണ്. അതില്‍ പിണറായിക്ക് ശര്‍മ്മയോട് തീരെ താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയാ പുനഃസംഘടനയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ബി സത്യനെ പോലുള്ളവരുടെ പേര് സജീവമാകുന്നത്. ബാലന് വ്യവസായം നല്‍കിയാല്‍ സത്യന് പിന്നോക്ക ക്ഷേമം നല്‍കുകയും ചെയ്യാമെന്ന് സാധ്യതയുമുണ്ട്. കോഴിക്കോടു നിന്നുള്ള എ പ്രദീപ് കുമാറും മന്ത്രിയാകാന്‍ സാധ്യത ഏറെയാണ്.
വ്യവസായവകുപ്പ് എ.കെ. ബാലനോ, കടകംപള്ളി സുരേന്ദ്രനോ നല്‍കാനാണ് സാധ്യത. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാറില്‍ വൈദ്യുതിവകുപ്പ് കൈകാര്യംചെയ്ത ബാലന് ഇപ്രാവശ്യം സാംസ്‌കാരികവും പട്ടികജാതിക്ഷേമവും നല്‍കിയത് പോരായ്മയായി കാണുന്നവരുണ്ട്. പുതുതായിവരുന്ന മന്ത്രിക്ക് കായികവും സാംസ്‌കാരികവും ലഭിച്ചേക്കും. ടൂറിസം എ.സി. മൊയ്തീനില്‍ നിന്നെടുത്തുനല്‍കാനും മതി. സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ വരെയാകാം.
ബന്ധുനിയമന അഴിമതിക്കേസില്‍ കോടതി വിട്ടയച്ചാലും ഇ.പി.ജയരാജനു മന്ത്രിസഭയില്‍ മടങ്ങിയെത്താനാവില്ലെന്നു സിപിഐ(എം) കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ജയരാജന്‍ തെറ്റുചെയ്തുവെന്നതു പകല്‍പോലെ വ്യക്തമാണെന്ന സ്ഥിതിക്കു രാജിവയ്ക്കണമെന്നതു പാര്‍ട്ടിയുടെ തീരുമാനമാണെന്നും അഴിമതിനിരോധന നിയമ പ്രകാരമുള്ള നടപടികളുടെ സാങ്കേതികത്വം
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/