എം.എൻ.എസ് ഇനിയില്ല: നെയ്മർ ബാഴ്‌സ വിടുമെന്ന് ഉറപ്പായി

സ്വന്തം ലേഖകൻ

മാഡ്രിഡ്: ചരിത്രത്തിലെ തന്റെ മൂന്നാം ക്ലബിലേയ്ക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി ബ്രസീലിയൻ ഇതിഹാസ താരം നെയ്മർ ബാഴ്‌സ വിട്ടു. ബാഴ്‌സ ആരാധകരുടെ ഹൃദയം തകർക്കുന്നതാണീ വാർത്ത. ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർ സ്‌ട്രൈക്കർ നെയ്മർക്ക് ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിൽ ചേരാൻ അനുമതി ലഭിച്ചു. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം.
ആവശ്യപ്പെട്ട തുക നൽകാൻ തങ്ങൾ ഒരുക്കമാണെന്ന് പി.എസ്.ജിയും അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. നേരത്തെ പി.എസ്.ജി.യിൽ ചേരാൻ ഉറച്ചതുകൊണ്ട് ബുധനാഴ്ചത്തെ ബാഴ്‌സയുടെ പരിശീലനത്തിൽ നെയ്മർ പങ്കെടുത്തിരുന്നില്ല. പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കാൻ കോച്ച് ഏണസ്റ്റോ വാൽവേഡ് നെയ്മർക്ക് അനുമതി നൽകിയിരുന്നു.
നെയ്മർ ദുബായിലേയ്ക്ക് പോകുമെന്നും അവിടെ വച്ച് പി.എസ്.ജിയുടെ വൈദ്യ പരിശോധനയ്ക്ക് വിധേയനാവുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
നെയ്മർക്ക് പകരം മാർക്കോ വെറാറ്റി, ജൂലിയൻ ഡ്രാക്സ്ലർ, എയ്ഞ്ചൽ ഡി മരിയ, അഡ്രിയൻ റാബിയോട്ട് എന്നിവരിൽ ആരെയെങ്കിലും കൂടി ലഭിക്കണമെന്നൊരു ആവശ്യം ബാഴ്‌സ പി.എസ്.ജിക്ക് മുൻപാകെ വച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കൂടുമാറ്റം നടന്നാൽ നെയ്മറുടെ മൂന്നാമത്തെ ക്ലബാവും പി.എസ്.ജി. ബ്രസീലിയൻ ക്ലബായ സാന്റോസിൽ കളിച്ചുതുടങ്ങിയ നെയ്മർ 2013ലാണ് ബാഴ്‌സയിൽ മെസ്സിക്കും സുവാരസിനുമൊപ്പം ചേരുന്നത്. ക്ലബിനുവേണ്ടി 123 മത്സരങ്ങളിൽ നിന്ന് 68 ഗോൾ നേടിയിട്ടുണ്ട്.

Top