നെയ്യാറ്റിന്‍ കര :നെയ്യാറില്‍ മാലിന്യങ്ങള്‍ പതിക്കാതിരിക്കാന്‍ കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗാന്ധി ഹരിതസമൃദ്ധി ആവശ്യപ്പെട്ടു.മൂന്നാറ്റുമുക്കിലെ പന്നിഫാമില്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും നെയ്യാറില്‍ പതിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതല്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് പ്രസ്തുത പ്രദേശത്ത് ‘അമ്മയാം നെയ്യാര്‍’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരന്തരമായി നടത്തിയ നടത്തിയ പോരാട്ടമാണ് പന്നിഫാം പൂട്ടുന്നതിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഗാന്ധി ഹരിതസമൃദ്ധി പ്രസ്താവനയില്‍ അറിയിച്ചു.