‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ എൻജിഒ യൂണിയൻ സെമിനാർ നടത്തി

കോട്ടയം: ഇന്ത്യയെ മതരാഷ്ട്രമാക്കാനും ഇതരമതവിദ്വേഷം പടർത്താനുമുള്ള സമകാലിക ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ എൻജിഒ യൂണിയൻ സെമിനാർ നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സക്കറിയ സെമിനാർ ഉദ്ഘാടനം ചെയ്തു.

എൻജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സെമിനാർ നടത്തിയത്. ഡിസംബർ 12 ഞായറാഴ്ചയാണ് ജില്ലാ സമ്മേളനം ചേരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ നടന്ന സെമിനാറിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ ടി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി അഭിവാദ്യം ചെയ്ത് സംസാരിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ വി കെ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ നന്ദിയും പറഞ്ഞു.

Top