കോട്ടയം: കേരള എന്‍ജിഒ യൂണിയന് കോട്ടയം ജില്ലാ കമ്മറ്റിയുടെ സാംസ്കാരിക വിഭാഗമായ തീക്കതിര്‍ കലാവേദിയുടെ ആഭിമുഖ്യത്തിലുള്ള ‘നേരറിവുകള്‍’ ജില്ലാ കലാജാഥയ്ക്ക് കറുകച്ചാലില്‍ തുടക്കമായി. സിനിമാതാരം കലാഭവന്‍ പ്രജോദ് കലാജാഥ ഉദ്ഘാടനം ചെയ്തു.
കറുകച്ചാല്‍ ബസ് സ്റ്റാന്റ് പരിസരത്തു ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആര് അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും തീക്കതിര്‍ കലാവേദി കണ്‍വീനര്‍ സന്തോഷ് കെ കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതിസന്ധികളെ മറികടന്ന ജനതയുടെ ബദല്‍ അന്വേഷണത്തിന്റെയും ആവിഷ്കാരത്തിന്റെയും ഓര്‍മകള്‍ പുതുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദുര്‍ഘടസന്ധികളെ അതിജീവിച്ച് നവകേരളത്തിലേയ്ക്ക് നടന്നടുക്കുന്ന ഈ നിമിഷങ്ങള്‍ കേരള എന്‍ജിഒ യൂണിയന് കലാജാഥയിലൂടെ ഭാവിയിലേയ്ക്ക് രേഖപ്പെടുത്തുന്നതായി. വര്‍ത്തമാനകാലത്തെ കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിച്ച് വരും ദിവസങ്ങളില്‍ കലാജാഥ ജില്ലയിലെ തെരുവോരങ്ങളില്‍ സജീവമാകും.
രണ്ട് സംഗീതശില്പവും ഒരു തെരുവുനാടകവുമാണ് കലാജാഥയില്‍ അവതരിപ്പിക്കുന്നത്. സുരേഷ് ബാബു ശ്രീസ്ഥ, രാധാകൃഷ്ണന് പേരാമ്പ്ര, അജയകുമാര്‍ അന്നശ്ശേരി എന്നിവര്‍ രചന നിര്‍വഹിച്ച കലാപരിപാടികള്‍ ലക്ഷ്മി മോഹന്‍ എം ആണ് സംവിധാനം ചെയ്തത്.
മാര്‍ച്ച് 3 ബുധന്‍ 9 എഎം – പാമ്പാടി
11 എഎം – പള്ളിക്കത്തോട്
3 പിഎം – പൊന്‍കുന്നം
5 പിഎം – പൈക
6 പിഎം – കാഞ്ഞിരപ്പള്ളി
മാര്‍ച്ച് 4 വ്യാഴം 9 എഎം – പാലാ
11 എഎം – ഉഴവൂര്‍
3 പിഎം – കുറവിലങ്ങാട്
5 പിഎം – തലയോലപ്പറമ്പ്
6 പിഎം – വൈക്കം
മാര്‍ച്ച് 5 വെള്ളി 9 എഎം – ഏറ്റുമാനൂര്‍
11 എഎം – പ്രാവട്ടം
3 പിഎം – കഞ്ഞിക്കുഴി
5 പിഎം – നാഗമ്പടം
6 പിഎം – തിരുനക്കര സമാപനം