കോട്ടയം: എൻജിഒ യൂണിയന്റെ 58-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയിലാണ് സമ്മേളനങ്ങൾ ചേരുന്നത്. സംഘടന ഏറ്റെടുത്ത പ്രവർത്തനങ്ങളും രാജ്യത്തെ പൊതു സാഹചര്യങ്ങളും സിവിൽ സർവീസിലെ മാറ്റങ്ങളും സമ്മേളനത്തിൽ സജീവചർച്ചയ്ക്ക് വിധേയമാകും.
കോട്ടയം ടൗൺ ഏരിയയുടെ 37-ാമത് വാർഷികസമ്മേളനം മാമ്മൻ മാപ്പിള ഹാളിൽ നവംബർ പത്തിന് രാവിലെ 10 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി സുനിൽ കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഏരിയ സെക്രട്ടറി സിയാദ് ഇ എസ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് സമ്മേളനം വൈകിട്ട് 5 മണിക്ക് സമാപിക്കും.
നാളെ കോട്ടയം സിവിൽ സ്റ്റേഷൻ, വൈക്കം ഏരിയ സമ്മേളനങ്ങൾ നടക്കും. കോട്ടയം ലൂർദ് പള്ളി ഹാളിൽ വച്ച് നടത്തുന്ന കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വൈക്കം ഏരിയ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ഇ മുഹമ്മദ് ബഷീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.