എൻജിഒ യൂണിയൻ പഠനോപകരണങ്ങൾ കൈമാറി; മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: വിദ്യാർത്ഥികൾക്കായി എൻജിഒ യൂണിയൻ സമാഹരിച്ച ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് കാലത്ത് പഠനസൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ ആയും ഇപ്പോൾ ടാബ് ആയും എൻജിഒ യൂണിയൻ നല്കുന്ന സേവനങ്ങൾ സ്തുത്യർഹവും മാതൃകാപരവുമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ 2.5 കോടി രൂപയുടെ ഡിജിറ്റൽ പഠനോപകരണങ്ങളാണ് എൻജിഒ യൂണിയൻ സംഭാവന ചെയ്യുന്നത്.

കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ സുജയ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആശംസാ പ്രസംഗം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത്ത് സന്നിഹിതനായിരുന്നു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ആശംസാപ്രസംഗം നടത്തി. സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, ജില്ലാ സെക്രട്ടറി ഉദയൻ വി കെ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി പി രജനി, ജോയൽ ടി തെക്കേടം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ നന്ദിയും പറഞ്ഞു.

Top