സർക്കാർ ജീവനക്കാരും അദ്ധ്യാപകരും അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനം അനുസരിച്ച് ജില്ലയിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ ജൂലൈ 15-ന് പ്രതിഷേധ ദിനം ആചരിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും യോഗവും നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലതാമസം ഒഴിവാക്കി സാർവത്രികവും സൗജന്യവുമായി കൊവിഡ് വാക്‌സിൻ നൽകുക, സർവീസ് മേഖലയെ ശാക്തീകരിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ബാധകമാക്കുക, ജീവനക്കാരുടെ പിടിച്ചെടുത്ത വേതനവിഹിതം അടിയന്തിരമായി തിരികെ നൽകുക, കൊവിഡ് 19-ന് ഇരയായ ജീവനക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപയും തൊഴിൽസഹായവും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. പ്രസാദ് (കെഎസ്ടിഎ), പ്രവീൺ കെ നമ്പൂതിരി (കെജിഒഎ) തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, കെജിഒഎ ഏരിയ പ്രസിഡന്റ് ഷിബു ഗണേഷ് തുടങ്ങിയവർ സംസാരിച്ചു.

പാലായിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ്, വി വി വിമൽകുമാർ, ജി സന്തോഷ് കുമാർ, പി എം സുനിൽ (എൻജിഒ യൂണിയൻ), സെലി എ ടി, ഷാനവാസ് ഖാൻ (കെജിഒഎ), രാജ്കുമാർ, അനൂപ് സി മറ്റം (കെഎസ്ടിഎ) തുടങ്ങിയവർ സംസാരിച്ചു.

വൈക്കത്ത് എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി കെ വിപിനൻ, സി ബി ഗീത, റെജി, കെ ജി അഭിലാഷ്, നമിത, ഒ വി മായ, പ്രതിഭ, രാജേഷ്, റഫീഖ്, ജയ്‌മോൻ, മഹേഷ്, കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അനീഷ് ലാൽ, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, കെജിഒഎ ഏരിയ സെക്രട്ടറി ഷെമീർ മുഹമ്മദ്, വി സാബു, അനൂപ് എസ് തുടങ്ങിയവർ സംസാരിച്ചു.

ഏറ്റുമാനൂരിൽ ജീമോൻ കെ ആർ, ബിലാൽ കെ റാം, അനീഷ് വിജയൻ, അനിൽകുമാർ എം ലൂക്കോസ് (എൻജിഒ യൂണിയൻ), കെ സന്തോഷ്‌കുമാർ, അഞ്ജു (കെജിഒഎ), രശ്മി മാധവ് (കെഎസ്ടിഎ), റസ്സൽ (കെഎംസിഎസ്‌യു) തുടങ്ങിയവർ സംസാരിച്ചു.

ചങ്ങനാശ്ശേരിയിൽ കെജിഒഎ ജില്ലാ പ്രസിഡന്റ് ആർ അർജുനൻ പിള്ള, ഷാൻ, കെ ജെ ജോമോൻ, ആർ എസ് രതീഷ്, പ്രമോദ്, അബ്ദുൾ ലത്തീഫ്, ആർ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

പാമ്പാടിയിൽ സജിമോൻ തോമസ്, ആർ അശോകൻ, ബിനു വർഗീസ്, എൻ എസ് സതീശ് കുമാർ, പ്രവീൺ, റീനാമോൾ തുടങ്ങിയവർ സംസാരിച്ചു.

Top