കണ്ണൂര്‍: പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ 6 പേര്‍ പിടിയില്‍.പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സ്വദേശി മന്‍ഷിത്, കോയമ്പത്തൂര്‍ സ്വദേശി അബൂബഷീര്‍, തൃശൂര്‍ സ്വദേശി സാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫാന്‍, കോഴിക്കോട് സ്വദേശികളായ ജാസിം, റംഷീദ് എന്നിവരാണ് അറസ്റ്റിലായത്. എന്‍ഐഎ നടത്തിയ റെയ്ഡില്‍ വനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ചു പേരെയാണ് കനകമലയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശി റംഷീദിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വടകര ഭാഗത്തുനിന്നെത്തിയ സംഘത്തിന്റെ മൊബൈല്‍ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ സംഘം കനകമലയിലെ കാട്ടിലെത്തിയത്. വന്‍ പൊലീസ് സന്നാഹത്തോടെ എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കു മുന്‍പാണു തിരച്ചില്‍ തുടങ്ങിയത്. കസ്റ്റഡിയിലുള്ളവരുമായി എന്‍ഐഎ സംഘം മടങ്ങി.
സാമൂഹ്യമാധ്യമങ്ങളായ വാട്സ്ആപ്പിലും ടെലഗ്രാമിലും പ്രത്യേക ഗ്രൂപ്പുകള്‍ രൂപികരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഈ ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളെ കഴിഞ്ഞ ആറു മാസമായി എന്‍ഐഐ, കേന്ദ്ര–സംസ്ഥാന ഇന്റലിജന്‍സുകള്‍ നിരീക്ഷിച്ചു വരികയാണ്. ഇതിനു പിന്നാലെയാണ് ആറു പേരെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, രണ്ടു ജഡ്ജിമാര്‍, യുവരാഷ്ട്രീയ നേതാവ് തുടങ്ങിയവരെ അപായപ്പെടുത്താന്‍ ആഹ്വാനം നല്‍കുന്ന സന്ദേശങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കസ്റ്റഡിയിലെടുത്ത ആറു പേരെയും ചോദ്യംചെയ്യാന്‍ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.എട്ടംഗ സംഘത്തിലെ അഞ്ചു പേരെയാണ് റെയ്ഡില് പിടികൂടാനായത്.സംഘത്തിലെ മൂന്ന് പേര് ഓടിരക്ഷപ്പെട്ടു. സംഘത്തിലെ മൂന്ന് പേര് ഓടിരക്ഷപ്പെട്ടു. പിടിയിലായവരില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും ഉണ്ടെന്നാണ് സൂചന.റെയ്ഡില്‍ ലോക്കല്‍ പോലീസിന് എന്‍ഐഎ സംഘവുമായി സഹകരിച്ചിരുന്നുവെങ്കിലും കസ്റ്റഡിയിലായവരെക്കുറിച്ച് പോലീസിനും കൃത്യമായ വിവരമില്ല.ഐജി അനുരാഗ് സജ്ജുവിന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/