പോപ്പുലർ ഫ്രണ്ടിനായി ഹവാല ഇടപാട്: മലയാളി അടക്കം അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ദില്ലി : പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു.നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹവാല ഇടപാട് നടത്തിയതിന് ആണ് മലയാളിയടക്കം അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തത .

കാസർകോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എൻഐഎ നടപടി. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൌണ്ടിൽ അടക്കം എത്തിയെന്നും ഈ പണം പിഎഫ്ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എൻഐഎ കണ്ടെത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്ത് നിന്ന് കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം കസ്റ്റഡിയിലുള്ളവരുടെ അക്കൗണ്ടുകൾ വഴി കൈമാറിയതായി എൻഐഎ കണ്ടെത്തി.അതിനിടെ, ഞായറാഴ്ച കൊച്ചിയിൽ നടത്തിയ തിരച്ചിലിന്റെ ഭാഗമായി മൂന്ന് പിഎഫ്ഐ പ്രവർത്തകരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.സലാഹുദ്ദീൻ, നിസാമുദ്ദീൻ, സലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Top