ന്യൂ ഡല്‍ഹി: വെടിയേറ്റു ചിക്ത്‌സയില്‍ കഴിയുകയായിരുന്ന എന്‍.ഐ.എ ഓഫിസര്‍ തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന അഹമ്മദ് മരണത്തിന് കീഴടങ്ങി. എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദ് സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായിരുന്ന എസ്.പി മുഹമ്മദ് തന്‍സില്‍ ഏപ്രില്‍ മൂന്നിനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കടെുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തന്‍സില്‍ അഹ്മദിനോടൊപ്പം വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഫര്‍സാന അഹമ്മദ് നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. 20ഉും 25ഉും വയസുള്ള റയ്യന്‍, മുനീര്‍ എന്നീ യുവാക്കളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ റയ്യനാണ് ബൈക്കോടിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.ബോര്‍ഡര്‍ സെക്യൂരിറ്റി ഓഫിസറായിരുന്ന തന്‍സില്‍ ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയില്‍ എത്തിയിട്ട് ആറു വര്‍ഷമായി.