ഭരണം നന്നായില്ലെങ്കിൽ ഭാര്യയില്ല: പ്രസിഡന്റിനു മുന്നറിയിപ്പുമായി ഭാര്യ

സ്വന്തം ലേഖകൻ

അബുജ: നൈജീരിയൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി രാജ്യത്തിന്റെ പ്രഥമവനിത രംഗത്ത്. ഒരു വ്യവസ്ഥയുമില്ലാത്ത സർക്കാർ സംവിധാനമാണ് രാജ്യത്തുള്ളത്?. ഇതിൽ ഒരു മാറ്റവുമില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ കൂടെയുണ്ടാകില്ലെന്നാണ് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയ്ക്ക് ഭാര്യ ഐഷ ബുഹാരി മുന്നറിയിപ്പ് നൽകിയത്. ബി.ബി.സി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഐഷ ബുഹാരി നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നത്. സർക്കാറിന്റെ പദ്ധതികളെ കുറിച്ചോ പ്രവർത്തനങ്ങളെ കുറിച്ചോ അദ്ദേഹത്തിനറിയില്ല. ഭരണത്തിൽ മാറ്റമില്ലെങ്കിൽ സ്ത്രീകളോട് വോട്ട് ചോദിക്കാനോ മറ്റ് പ്രചരണ പരിപാടികൾക്കോ താൻ ഉണ്ടാവില്ലെന്നും അഭിമുഖത്തിൽ ഐഷ ബുഹാരി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസിഡന്റ് നിയമിച്ച ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു ധാരണയുമില്ല. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ വർഷം മുഹമ്മദ് ബുഹാരി അധികാരത്തിലെത്തിയത്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയും രാജ്യത്തിലെ ഓരോ പൗരന്റെയും നീതിക്ക് വേണ്ടിയും പോരാടുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് മുഹമ്മദ് ബുഹാരി വ്യക്തമാക്കിയിരുന്നു.

Top