ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ പ്രവൃത്തി പരിചയവും കഴിവും സോഷ്യല്‍ മീഡിയയെ വോട്ടുപിടക്കാനായി തന്ത്രപൂര്‍വ്വം ഉപയോഗിക്കുന്നുണ്ട് എം വി നികേഷ് കുമാര്‍. ക്യമറാ സംഘവും എഡിറ്റിങ് ടീമും ഒക്കെയായി ഒരു സിനിമാ സ്റ്റൈലില്‍ തന്നെയാണ് ചിത്രീകരണവും എഡിറ്റിങുമൊക്കെ നടക്കുന്നത്. നാടകീയമായി എതിരാളിയെ തകര്‍ക്കാന്‍ കഴിയുന്ന എല്ലാ സാഹചര്യവും ഈ വിഡിയോ പ്രചരണത്തിലൂടെ അഴിക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് സാധിച്ചിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ ദിവസം കുടിവെള്ളക്ഷാമം കാണിക്കാന്‍ കിണറ്റിലിറങ്ങിയതാണ് പാരയായത്.
അഴീകോട്ടെ ശുദ്ധജല ദൗര്‍ലബ്യം കാണിക്കാന്‍ വേണ്ടിയാണ് നികേഷ് കുമാര്‍ കിണറ്റിലിറങ്ങിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്തതും താഴേ കമന്റോടു കമന്റ്.
തൊട്ടിയും കയറുമുള്ള കിണറ്റില്‍ ഇറങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് ആളുകളുടെ ചോദ്യം. ഓവറാക്കി ചളമായി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. തൊട്ടിയും കയറമുള്ള കിണറ്റിലറങ്ങി അതേ തൊട്ടികൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആള്‍ എന്ന രീതിയിലാണ് ട്രോളുകളുടെ പോക്ക്.
തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നികേഷ്‌കുമാര്‍ സ്ഥിരമായി പോസ്റ്റുചെയ്യുന്ന ഗുഡ്‌മോര്‍ണിങ്ങ് അഴീക്കോട് എന്ന വീഡിയോയിലാണ് സ്ഥാനാര്‍ഥിയുടെ അഭ്യാസപ്രകടനം പുലിവാലായി മാറിയത്.