കണ്ണൂര്‍: എംവിആറിന്റെ തറവാട് വീട് കത്തിച്ചവര്‍ക്കും അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുമൊപ്പം ചേരാന്‍ താനില്ലെന്ന് എംവി രാഘവന്റെ സഹോദരി എംവി ലക്ഷ്മി. തനിക്കത് മറക്കാനാവില്ലെന്നും അതുകൊണ്ട് തന്റെ വോട്ട് നികേഷ് കുമാറിനല്ലെന്നും ലക്ഷ്മി മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞു. യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി ലക്ഷ്മിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ലക്ഷ്മി ഇങ്ങനെ പ്രതികരിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് കഴിഞ്ഞാണ് രാഘവന്റെ തറവാട് കത്തിക്കുന്നത്. അന്ന് വീട്ടിലുണ്ടായിരുന്നത് ലക്ഷ്മിയായിരുന്നു. അതു കൊണ്ടൊക്കെ തന്നെ തനിക്ക് അതൊന്നും മറക്കാനാവില്ലെന്നാണ് ലക്ഷ്മിയുടെ പക്ഷം.
സിഎംപി രണ്ടായതോടെ കുടുംബത്തിലും വിള്ളലുകള്‍ ഉണ്ടായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകനായ എംവി ഗീരീഷ്‌കുമാര്‍ എന്ന മകന്‍ ഒഴിച്ച് എംവി നികേഷ് കുമാറും സഹോദരങ്ങളും എല്‍ഡിഎഫ് പക്ഷത്തേക്കാണ് അടുപ്പം കാണിച്ചിരുന്നത്. ഗിരീഷ്‌കുമാര്‍ മാത്രമാണ് യുഡിഎഫിനോടൊപ്പം നിന്നത്. നേരത്തെ കൂത്തുപറമ്പ് സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പന്‍ നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
ഞങ്ങളുടെ തറവാട് കത്തിച്ചവര്‍ക്ക് വോട്ട് ഇല്ല, എന്റെയും കുടുമ്പത്തിന്റെയും വോട്ട് ഡഉഎ സ്ഥാനാര്‍ത്ഥിക്ക് മാത്രം എന്ന് നികേഷിന്റെ ഇളയമ്മ.എന്തായാലും ലക്ഷ്മി അ്മ്മയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അതേക്കുറിച്ച് വിശദീകരിച്ച് കെ എം ഷാജി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.