ഇനി വൈകേണ്ടതില്ല; തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.നിലയ്ക്കലിൽ കാർ തകർത്തു.സേവ് ശബരിമല’ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീയെ, സമരക്കാരായ സ്ത്രീകള്‍ ബസില്‍ നിന്നും മര്‍ദ്ദിച്ച് ഇറക്കിവിട്ടിരുന്നു. ബന്ധുവിനോപ്പം എത്തിയ ചെന്നൈ സ്വദേശിനിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബന്ധുവിനും മര്‍ദ്ദനമേറ്റു. ഇവരെ പിന്നീട് പോലീസെത്തി പോലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

ചേര്‍ത്തല സ്വദേശിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എല്ലാ ജില്ലകളിലും പ്രത്യേക പട്രോളിംഗ് നടത്തും. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ കേസ് എടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി നിലയ്ക്കലില്‍ സംഘര്‍ഷം നടക്കുകയാണ്. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. തുടര്‍ന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പോലീസ് പൂര്‍ണമായും അഴിച്ചുമാറ്റി. എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പൊലീസെത്തി സമരപ്പന്തല്‍ പൊളിച്ച് നീക്കുകയായിരുന്നു. സമര രീതി മാറിയതോടെ,രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്.

അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തുന്നുണ്ട്. നിലയ്ക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ഇന്നലെ രാത്രി നിലയ്ക്കലില്‍ വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ വനിതാ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു.

അതേസമയം അയ്യപ്പദർശനത്തിനായി യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകൾക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയിൽ മാധ്യമങ്ങളോടു പറഞ്ഞതാണിത്. ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.അതിനിടെ, യുവതി ഉൾപ്പെട്ട സംഘം മലകയറാനെത്തിയെങ്കിലും മടങ്ങി. 40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിയെ വിശ്വാസികൾ മടക്കിയയച്ചു. ഇതുകൂടാതെ ചേർത്തല സ്വദേശിനിയായ നിരീശ്വര വാദിയായ യുവതിയെ പത്തനം തിട്ടയിൽ തന്നെ തടഞ്ഞു. പോലീസെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

Top