മലപ്പുറം: നിലമ്പൂര്‍ വനത്തില മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. പെരിന്തല്‍മ്മണ്ണ സബ് കളക്ടറാകും അന്വേഷിക്കുക. സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡി.ജി.പിയില്‍ നിന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. പൊതുപ്രവര്‍ത്തകന്‍ പി.കെ രാജുവിന്റെ പരാതിയിലാണ് നടപടി.
പൊലീസ് വെടിവയ്പ്പില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് മജിസ്റ്റേരിയില്‍ അന്വേഷണം. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പൊലീസ് ഉത്തവിട്ടിരുന്നു. ഡി.ജി.പി. ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ അടുത്തദിവസം നിശ്ചയിക്കുമെന്നും അറിയിച്ചു. അതിനിടെയാണ് മജിസ്റ്റീരിയല്‍ അന്വേഷണം എത്തുന്നത്.
മാവോയിസ്റ്റുകളെ കൊന്നതില്‍ സര്‍ക്കാരിനു പങ്കില്ലെന്നു മന്ത്രി ജി.സുധാകരന്‍. മുഖ്യമന്ത്രിയുടെ അറിവോടെ ആയിരിക്കില്ല വെടിവച്ചത്. ക്രൈംബ്രാ?ഞ്ച് അന്വേഷണത്തില്‍ വസ്തുത പുറത്തുവരും. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നും സുധാകരന്‍ പറഞ്ഞു.
2014ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമാണ് നടപടി. നിലമ്പൂരില്‍ കരുളായി വനമേഖലയില്‍ കാടിനുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട് സ്വദേശിയും സിപിഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും അന്വേഷണം വേണമെന്നും വിവിധകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
അതിനിടെ മൃതദേഹം ഏറ്റെടുക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിസമ്മതിച്ചു. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കും. കുപ്പു സ്വാമിയുടെ സഹോദരന്റെയും അജിതയുടെ ബന്ധുക്കളുടെയും അപേക്ഷ പ്രകാരമാണ് നടപടി. തിങ്കളാഴ്ച അര്‍ധരാത്രി വരെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ ലഭിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും.