തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ കണ്ടവര്‍ ആരും അതിലെ നായികയെ മറക്കില്ല. ഇനി നിമിഷ നായിക മാത്രമല്ല. സഹസംവിധായിക കൂടിയാണ്. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിലാണ് താരം സഹസംവിധായകയുടെ വേഷം കൈകാര്യം ചെയുന്നത് . ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന മധുപാല്‍ ചിത്രത്തിലാണ് നിമിഷ സഹസംവിധായികയായി പ്രവര്‍ത്തിക്കുന്നത്. ഈ സിനിമയില്‍ നായികയായും നിമിഷ തന്നെയാണ് വേഷമിടുന്നത്. നിമിഷ ഈ സിനിമയില്‍ ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വി സിനിമാസാണ്. ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
Tags: actress nimisha