ജയിലിൽ കണ്‍മുന്നില്‍ മരണം കാത്ത് കഴിയുമ്പോഴും നഴ്സാണ്.യെമനിലെ ജയിലറയില്‍ നെഞ്ചുരുകി നിമിഷ പറഞ്ഞു,എനിക്ക് ജീവിക്കണം.

സനാ:നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയേക്കും എന്ന് സൂചന.വധശിക്ഷക്കെതിരായി നിമിഷപ്രിയ നല്‍കിയ അപ്പീലിന് കോടതിയുടെ അംഗീകാരം കിട്ടി എന്നാണു റിപ്പോർട്ട് . നഷ്ടപരിഹാര തുക നല്‍കി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി അനുമതി നല്‍കി. വധശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ 70 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.നിമിഷ 300 സ്ത്രീകളും 60 കുട്ടികളുമുള്ള ജയിലിലാണ് ഇപ്പോഴുള്ളത്. തന്നെ സഹായിച്ചതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട യെമൻകാരി ഹനാൻ ജയിലിലുണ്ട്. ഇടയ്ക്ക് കണ്ട് പരസ്പരം സങ്കടം പങ്കുവയ്ക്കാറുണ്ട്. ജയിലിലെ സ്ത്രീകൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാൽ അവരെ സഹായിക്കും. കോവിഡ് പലർക്കും പിടിച്ചെങ്കിലും ജയിൽ അധികൃതരെ കാര്യങ്ങൾ അറിയിച്ച് കൃത്യസമയത്ത് ഇടപെടൽ നടത്തിയതു കൊണ്ട് കാര്യമായ വ്യാപനം ഉണ്ടായില്ല. ഈ സമയം സാനിറ്ററി മാസ്കിനും പിപിഇ കിറ്റിനും എംബസിയിൽ അപേക്ഷിച്ചിരുന്നു. അതും ലഭിച്ചില്ല. എന്നിരുന്നാലും രോഗം പിടികൂടിയില്ല. ഇതിനിടെ ജയിലിലെ തന്റെ സേവനം മാനിച്ച് അവർ ഇടപെട്ട് സർക്കാരിൽ അറിയിച്ചാണ് ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയത്. അതും ടച്ച് ഫോണായതിനാൽ വാട്സാപ്പിലും ഐഎംഒയിലും വീട്ടിൽ വിളിച്ച് സംസാരിക്കാറുണ്ട്.

രാവും പകലും പ്രാർഥനകളുമായാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷയ്ക്ക് വിധിച്ചതറിഞ്ഞ് കഴിഞ്ഞ ദിവസം വരെ കരഞ്ഞാണ് കഴിച്ചു കൂട്ടിയത്. നാട്ടിൽ ചിലർ സഹായിക്കാമെന്ന് ഏറ്റതോടെ പ്രാർഥനയോടെ കഴിയുകയാണ്. ഭർത്താവിനെയും അമ്മയെയും വിളിക്കാറുണ്ട്. ക്ലിനിക്കിനു വേണ്ടി ചെലവഴിച്ച പണം നഷ്ടമായതോടെ സാമ്പത്തികമായി അദ്ദേഹം ഏറെ തകർന്നു. ഫോണിൽ ബാലൻസ് കയറ്റി തന്നെ വിളിക്കാൻ പോലും സാധിക്കാത്തത്ര ബുദ്ധിമുട്ടിലാണ് അദ്ദേഹം. ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 10,000 രൂപ പോലും എടുക്കാനില്ലാത്ത അദ്ദേഹം എങ്ങനെ 70 ലക്ഷം തന്ന് തന്റെ ജീവൻ രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുക. – നിമിഷ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വധശിക്ഷക്ക് ആധാരമായ കേസ് :

യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച സംഭവത്തിലാണ് മലയാളി നഴ്‌സായ നിമിഷ പ്രിയക്ക് യെമന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. കൂടാതെ മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന യെമന്‍ നഴ്‌സായ ഹനാനെ ജീവപര്യന്തത്തിനും കോടതി വിധിച്ചിരുന്നു.നിയമപരമായി ഭര്‍ത്താവെന്ന് പറയപ്പെടുന്ന യെമന്‍കാരനായ തലാല്‍ അബദുമഹ്ദി വ്യാജ രേഖയുണ്ടാക്കിയാണ് താന്‍ ഭാര്യയാണെന്ന് തെളിയിച്ചെതെന്നും അവര്‍ പറയുന്നു. തലാലിനെ കൊലപ്പെടുത്തുകയല്ലാതെ തനിക്ക് ജീവിക്കാന്‍ മറ്റൊരു വഴികളും ഉണ്ടായിരുന്നില്ലെന്നും നിമിഷ വ്യക്തമാക്കി.

തലാല്‍ കിടന്ന ജയിലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തനിക്ക് വഴി പറഞ്ഞു തരികയായിരുന്നുയെന്നും കൂട്ടിച്ചേര്‍ത്തു.ഇത് പ്രകാരമാണ് താന്‍ വീര്യം കൂടിയ മയക്ക് മരുന്ന് തലാലിന് കുത്തിവെച്ചത്. നിരന്തരമായി ശാരീരകവും മാനസികമായി പീഡിപ്പിക്കുകയും കൂടാതെ തന്റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കുകയും ചെയ്തു. ഒപ്പം തന്റെ പാസ്‌പ്പോര്‍ട്ട് എടുത്തുവെച്ച് നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെടുത്തുകയും അത് മൂലം യാതൊരു നിര്‍വാഹമില്ലാതെയാണ് താന്‍ അങ്ങനെ ചെയ്തതെന്ന് നിമിഷ പറഞ്ഞിരുന്നു.

നിമിഷപ്രിയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് 70 ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്.
തൊടുപുഴക്കാരനായ ടോമിയെ 2011 ജൂണ്‍ 12ന് നിമിഷ വിവാഹം ചെയ്തിരുന്നു. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും യമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭര്‍ത്താവും മകളും ഇപ്പോള്‍ തൊടുപുഴയിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് യമനിലേക്ക് തിരികെ പോയ നിമിഷ തലാല്‍ മഹ്ദിയുമായി അടുക്കുന്നത്.

പീഡനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയതെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ അവകാശപ്പെട്ടത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീട് തലാല്‍ നിമിഷയെ വിവാഹം ചെയ്യുകയായിരുന്നു. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി (ദിയപണം) 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് ശിക്ഷ കോടതി ശരിവച്ചത്. മേല്‍ക്കോടതി വിധിക്കെതിരെ പരമോന്നത കോടതിക്ക് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ള അധികൃതര്‍.മാത്രമല്ല എഴുപത് ലക്ഷം കൊടുത്താല്‍ കേസില്‍ നിന്ന് ഒഴിവാകാനും ഇനിയും സാധ്യതയുണ്ട് .കേന്ദ്ര സംസ്ഥാനങ്ങളുടെ ഇടപെടല്‍ ഉണ്ടായാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാകാം.

ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. അവിടെ നിന്നു വന്ന വാർത്തകളും ആ രീതിയിലാകുകയായിരുന്നു. ഇതിനിടെ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഒടുവിൽ ജ‍ഡ്ജി തന്നെ ഇടപെട്ട് ഒരു ജൂനിയർ അഭിഭാഷകനെ തനിക്ക് വേണ്ടി നിയോഗിച്ചു. അദ്ദേഹമാകട്ടെ വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തതുമില്ല. ഇതിനിടെ ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സഹായിച്ച ജയിൽ ഉദ്യോഗസ്ഥൻ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ 18ന് കോടതി കേസിൽ വിധി പറഞ്ഞു. കുറ്റക്കാരിയാണെന്നു കണ്ടെത്തി വധശിക്ഷയാണ് വിധി.

Top