യമന്‍: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയക്ക് നേരിയ ആശ്വാസം. ശിക്ഷ നടപ്പാക്കുന്നതിന് താല്‍ക്കാലിക സ്റ്റേ അപ്പീല്‍ കോടതി അനുവദിച്ചു. ശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അപ്പീര്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഇതോടെയാണ് അന്തിമ വിധി പ്രഖ്യാപിക്കുംവരെ ശിക്ഷ തടഞ്ഞിരിക്കുന്നത്. യമനി പൗരനായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് നിമിഷക്കെതിരായ കേസ്.കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. നിമിഷയെ സഹായിച്ച കുറ്റത്തിന് സഹ പ്രവര്‍ത്തകയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചു. എന്നാല്‍ നിമിഷയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ മതിയായ രീതിയില്‍ സാധിച്ചില്ലെന്നാണ് പറയപ്പെടുന്നത്.
നിമിഷയുടെ വധശിക്ഷ ഇപ്പോള്‍ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്. നിമിഷയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതി ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇനിയൊരു ഇത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നത കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടുന്നത്.
അപ്പീല്‍ കോടതി സ്വീകരിച്ചെന്ന വിവരം നിമിഷയുടെ അഭിഭാഷകന്‍ അഡ്വ. കെ എല്‍ ബാലചന്ദ്രൻ അറിയിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് . പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. നാട്ടില്‍ ഭര്‍ത്താവും മക്കളുമുളള നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ യുവതിയുടെ മോചനം സാധ്യമാകുകയുളളുവെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ അവസരം നല്‍കണമെന്ന് അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തലാലിന്റെ ക്രമിനിലന്‍ പശ്ചാത്തലവും നിമിഷയെ കൊലപാതകിയാക്കിയ സാഹചര്യവും പ്രത്യേകം പരിഗണിക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടു. കേസില്‍ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടാല്‍ നിമിഷക്ക് രക്ഷപ്പെടാം. അല്ലെങ്കില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷക്ക് മാപ്പ് നല്‍കണം. ഇങ്ങനെ മാപ്പ് ലഭിക്കുന്നതിന് ചോരപ്പണം കുടുംബത്തിന് കൈമാറണം. 70 ലക്ഷം രൂപയാണ് ചോരപ്പണമായി നല്‍കേണ്ടി വരിക.
നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേസ് കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെഎല്‍ ബാലചന്ദ്രന്‍ പറഞ്ഞു. മോചനത്തിന് വേണ്ടി സാധ്യമയതെല്ലാം ചെയ്യുമെന്ന് നോര്‍ക്കയും അറിയിച്ചിട്ടുണ്ട്. 2017 ജൂലൈയിലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്.യമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ പദ്ധതിയിട്ടു. സഹായിക്കാമെന്ന് തലാല്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പിന്നീട് ഇയാള്‍ ക്ലിനിക്കിലെ പണം കൈവശപ്പെടുത്താന്‍ തുടങ്ങി. അതിനിടെ, വ്യാജരേഖ ചമച്ച് നിമിഷയെ വിവാഹം ചെയ്യുകയുമുണ്ടായി. ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലപാതകത്തിലെത്തിയത്.