തൃശൂര്‍: കലാഭവന്‍ മണി സ്വമേധയാ കീടനാശിനി കഴിക്കുമെന്നു വിശ്വസിക്കുന്നില്ലെന്ന് ഭാര്യ നിമ്മി. കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ബിയര്‍ കഴിക്കുമെന്നാണ് മണി തന്നോട് പറഞ്ഞിട്ടുള്ളത്. ഫെബ്രുവരി 20നു ശേഷം മണി വീട്ടിലേക്ക് വന്നിട്ടില്ല. വീട്ടില്‍ വരുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. അവസാനമായി മണിയെ കണ്ടതും ഫെബ്രുവരി ഇരുപതിനാണെന്നും നിമ്മി ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞു.
മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് അറിയില്ല. പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ ആന്തരിക അവയവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതില്‍ കീടനാശിനി, മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശം മണിയുടെ ശരീരത്തില്‍ കണ്ടെത്തി. കാക്കനാട് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ക്ളോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. മെഥനോളിന്റെ അളവ് ശരീരത്തില്‍ തീരെ കുറവാണെന്നും ഇത് ചികില്‍സയിലൂടെ കുറഞ്ഞതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു
സുഹൃത്തുക്കളില്‍ ചിലര്‍ ആത്മാര്ത്ഥതയില്ലാത്തവരായിരുന്നിരിക്കണം. മണിയും സുഹൃത്തുക്കളും മദ്യപിച്ചിരുന്ന പാടിയില്‍ കീടനാശി മണി മരണപ്പെട്ട ദിവസം ആശുപത്രിയിലെത്തിയ തന്നെ രക്തപരിശോധനാഫലം കാണിച്ച് തന്ന ഡോക്ടറാണ് വിഷപദാര്‍ത്ഥങ്ങള്‍ ഉള്ളിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞതെന്നും ഭാര്യ പറഞ്ഞു. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിച്ച മണിയെ ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ മണിയെ കുടുംബത്തില്‍ നിന്ന് അകറ്റിയതാവാമെന്നും നിമ്മി പറഞ്ഞു.