അക്കാദമിക രചനകളുടെ മികവിന് കൂട്ടായ ശ്രമം ആവശ്യം: മന്ത്രി

ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രസ്താവിച്ചു.30 ദിവസം നീണ്ടു നിൽക്കുന്ന ഗവേഷക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) നുട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് ഡിപ്പാർട്ട്മെൻറും ലോർ ആൻഡ് എഡ് റിസർച്ച് അസോസിയേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര ഓൺലൈൻ ഗവേഷക ശിൽപശാലയുടെ ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിപ്മർ എക്‌സിക്യുട്ടിവ് ഡയറക്ടർ സി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രേറിയൻ ഇൻ ചാർജ് മിനി. ജി. പിള്ള, കോട്ടയം സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ്.സി. ജോഷ്വ, കോഴിക്കോട് ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ, ചങ്ങനാശേരി അസംഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ്, കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പൽ റവ.ഡോ.  റോയ്. പി.  എബ്രഹാം, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളെജ് പ്രിൻസിപ്പൽ ഷാജു വർഗീസ്, ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ലല്ലി.കെ. സിറിയക്, ബർസർ ഫാ. ജിൻസ് നെല്ലിക്കാട്ടിൽ,  പാലാ സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. ടി.സി. തങ്കച്ചൻ, കൊച്ചി ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ ഡോ. ഷബീർ.എസ്. ഇക്ബാൽ, കോലഞ്ചേരി എം.ഒ.എസ്.സി കോളേജ് ഓഫ് നഴ്‌സിങ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായ്, കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് ലൈബ്രേറിയൻ ഡോ. അനറ്റ് സുമൻ ജോസ് എന്നിവർ  ആശംസകൾ അർപ്പിച്ചു. ലോർ ആൻഡ് എഡ് റിസർച്ച് അസോസിയേറ്റ്‌സ് ഡയറക്ടർ ജിൻറോ മൈക്കിൾ സ്വാഗതവും ചങ്ങനാശേരി അസംഷൻ കോളേജ് ലൈബ്രേറിയൻ ഫാ. ടിഞ്ചു ടോം നന്ദിയും ആശംസിച്ചു.

നവംബർ 23  മുതൽ ഡിസംബർ 31 വരെ ഒരു മാസം വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് ശിൽപ്പശാല നടക്കുക. അധ്യാപകർ, ഗവേഷകർ, ബിരുദാനന്തരബിരുദ വിദ്യാർഥികൾ എന്നിവരാണ് പങ്കെടുക്കുന്നത്.  അക്കാഡമിക് റൈറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ സ്‌കിൽസ്, റിസർച്ച് മെത്തഡോളജി, റെഫറൻസ് മാനെജ്‌മെൻറ്, അക്കാഡമിക് പബ്ലിഷിങ് എന്നീ വിഷയങ്ങളിലാണ് ശിൽപശാല നടക്കുക. നിപ്മറിനെ കൂടാതെ കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയും സംസ്ഥാനത്തെ 21 കോളേജുകളുമായും സഹകരിച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. 750 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് നവംബർ 23ന് മുൻപ് വരെ www.nipmr.org.in വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Top